ജഡ്ജിയുടെ പേരിൽ ആത്മഹത്യ കുറിപ്പ്; ഹൈക്കോടതിക്ക് മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ച് ദമ്പതികൾ
Updated: Jul 21, 2026, 10:43 IST
കോടതിക്ക് മുന്നിൽ ആംബുലൻസിൽ ആയിരുന്നു ആത്മഹത്യാ ശ്രമം.
കൊച്ചി: ഹൈക്കോടതിക്ക് മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ച് ദമ്പതികൾ. ആംബുലൻസ് ഡ്രൈവർ വിനുവും ഭാര്യ ബിൻസിയുമാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. വിഷം കഴിക്കുകയായിരുന്നു. കോടതിക്ക് മുന്നിൽ ആംബുലൻസിൽ ആയിരുന്നു ആത്മഹത്യാ ശ്രമം.
ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. പൊലീസ് എത്തി ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് ഉദ്യോഗസ്ഥർക്കും ഒരു ജഡ്ജിക്കും എതിരെ ഉള്ള ഒരു ആത്മഹത്യ കുറിപ്പ് ഇവരുടെ പക്കൽ നിന്നും കണ്ടെത്തി. മുൻ സുഹൃത്ത് നൽകിയ പീഡന പരാതിയുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങൾ. ആലുവയിലുള്ള ഒരു ജഡ്ജിയുടെ പേരാണ് ആത്മഹത്യക്കുറിപ്പിൽ എഴുതിയിട്ടുള്ളത്.
.jpg)

