'സുഗതന്റെ സത്യപ്രതിജ്ഞ ജയിലില്‍ നടത്താം' ; ആഭ്യന്തര വകുപ്പ് ഹൈക്കോടതിയിൽ നിലപാട് അറിയിക്കും

sugathan

കാപ്പാ കേസില്‍ പ്രതിയായതിനാല്‍ ജയിലില്‍ നിന്നും പുറത്തുവിടാനാകാത്ത സാഹചര്യമാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിക്കും.

കൊച്ചി: തിരുവനന്തപുരത്തെ ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്റെ സത്യപ്രതിജ്ഞ ജയിലില്‍ നടത്താം. വിയ്യൂര്‍ ജയിലില്‍ സത്യപ്രതിജ്ഞ നടത്താമെന്ന് ആഭ്യന്തര വകുപ്പ് ഹെക്കോടതിയെ അറിയിക്കും. കാപ്പാ കേസില്‍ പ്രതിയായതിനാല്‍ ജയിലില്‍ നിന്നും പുറത്തുവിടാനാകാത്ത സാഹചര്യമാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിക്കും.

സുഗതന് ജയിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ എന്ന് സർക്കാറിനോട് കഴിഞ്ഞ ദിവസം കോടതി ആരാഞ്ഞിരുന്നു. വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്‍റെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം. ഇക്കാര്യത്തിൽ തിങ്കളാഴ്ച മറുപടി നൽകാമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്

നാളെ രാവിലെ 11 മണിക്കാണ് സുഗതന്റെ സത്യപ്രതിജ്ഞ തീരുമാനിച്ചിരിക്കുന്നത്.കൗണ്‍സിലറായി വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്നതിന് സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുഗതന്‍ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. ഇതിനെ പ്രോസിക്യൂഷന്‍ കോടതിയില്‍ എതിര്‍ക്കുകയായിരുന്നു. മജിസ്ട്രേറ്റ് കോടതിയല്ല ഹൈക്കോടതിയാണ് വിഷയം പരിഗണിക്കേണ്ടതെന്നായിരുന്നു പ്രോസിക്യൂഷന്‍ നിലപാട്. പിന്നാലെയായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്

Tags