സുധാകരന്റേത് ഫ്യൂഡല്‍ ചട്ടമ്പിയുടെ ഭാഷ: എം.വി ഗോവിന്ദന്‍

google news
mv govindan

മൂന്നാം തവണയും ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വരാതിരിക്കാനാണ് പ്രതിപക്ഷം വികസന പ്രവര്‍ത്തനങ്ങള്‍ തടയുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഇടതുപക്ഷ സര്‍ക്കാരിനും പിണറായി വിജയനുമെതിരെ ചരിത്രത്തിലിതു വരെയില്ലാത്ത രീതിയിലുള്ള കടന്നാക്രമണമാണ് കേന്ദ്ര ഏജന്‍സികളും കേരളത്തിലെ ബൂര്‍ഷ്വാ രാഷ്ട്രീയ പാര്‍ട്ടികളും നടത്തുന്നതെന്നും മുഖ്യമന്ത്രിയ്‌ക്കെതിരെ സുധാകരന്‍ ഉപയോഗിച്ചത് ഫ്യൂഡല്‍ ചട്ടമ്പിയുടെ ഭാഷയാണെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
ഈ സാമ്പത്തിക വര്‍ഷം കേരളത്തിനു ലഭിക്കേണ്ടിയിരുന്ന നാല്‍പതിനായിരം കോടി രൂപ കേന്ദ്രം നല്‍കാന്‍ തയ്യാറായില്ല. ജി.എസ്.ടിയുടെ ഭാഗമായി തരേണ്ട നഷ്ടപരിഹാര തുക നല്‍കിയില്ല, കടം വാങ്ങാനുള്ള കേരളത്തിന്റെ അനുപാതം കുറച്ചു. കേരളത്തിനെ കേന്ദ്രം പാടെ അവഗണിക്കുകയാണ്. എയിംസോ കോച്ച് ഫാക്ടറിയോ തരാതെ കേരളത്തിനു കിട്ടേണ്ട ആനുകൂല്യങ്ങളെല്ലാം നിഷേധിക്കുകയാണ്.
അദാനിയേയും അംബാനിയേയും വളര്‍ത്താനുള്ള ബോധപൂര്‍വമായ ശ്രമമാണ് കേന്ദ്രസര്‍ക്കാരിന്റേത്. ഇവിടെ സമ്പന്നര്‍ കൂടുതല്‍ സമ്പന്നരും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരുമാകുന്നു. എന്നാല്‍ കേരളത്തില്‍ മൂന്നു വര്‍ഷം കൊണ്ട് അതിദരിദ്രര്‍ ഇല്ലാതെയാകുമെന്നും ഗോവിന്ദന്‍ പറഞ്ഞു.
ഇന്ത്യയെന്നാല്‍ മോദിയും ഇന്ദിരയുമല്ലെന്നും പ്രധാനമന്ത്രി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും എം.വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു. ജനകീയ പ്രതിരോധ യാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags