'മരണംവരെ എംഎല്‍എ ആകണമെന്നാണ് സുധാകരന്റെ ആഗ്രഹം, അത് നടക്കാത്തതുകൊണ്ട് പാര്‍ട്ടി വിട്ടു'; എ വിജയരാഘവന്‍
സുധാകരന്റെ ദുരാഗ്രഹത്തിനൊപ്പം പാര്‍ട്ടിക്ക് നില്‍ക്കാന്‍ കഴിയില്ല എന്നും സഹതാപത്തിന്റെ ഒരു കണിക പോലും അദ്ദേഹം അര്‍ഹിക്കുന്നില്ല എന്നും വിജയരാഘവന്‍ പറഞ്ഞു
ജി സുധാകരനെതിരെ രൂക്ഷവിമര്‍ശനവും പരിഹാസവുമായി സിപിഐഎം പൊളിറ്റ് ബ്യുറോ അംഗം എ വിജയരാഘവന്‍. ജി സുധാകരന് മരിക്കുന്നത് വരെ എംഎല്‍എ ആകണമെന്നാണ് ആഗ്രഹമെന്നും അത് നടക്കാത്തത് കൊണ്ട് പാര്‍ട്ടി വിട്ട ഏക ആളാണ് ജി സുധാകരന്‍ എന്നും വിജയരാഘവന്‍ വിമര്‍ശിച്ചു.
സുധാകരന്റെ ദുരാഗ്രഹത്തിനൊപ്പം പാര്‍ട്ടിക്ക് നില്‍ക്കാന്‍ കഴിയില്ല എന്നും സഹതാപത്തിന്റെ ഒരു കണിക പോലും അദ്ദേഹം അര്‍ഹിക്കുന്നില്ല എന്നും വിജയരാഘവന്‍ പറഞ്ഞു. മനുഷ്യനന്മയുടെ ഗുണങ്ങളുള്ള ആരും ചെയ്യാത്ത പ്രവര്‍ത്തിയാണ് സുധാകരന്‍ ചെയ്തത് എന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.
സുധാകരന്‍ തലകീഴായാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചത് എന്നും വിജയരാഘവന്‍ പരിഹസിച്ചു. ചരിത്രത്തിലാദ്യമായാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഉദ്ധരിച്ച് ഒരാള്‍ വലതു പക്ഷത്തേക്ക് പോകുന്നത്. മൂന്നുവട്ടമാണ് സുധാകരനെ മുഖ്യമന്ത്രി വിളിച്ചത്. എന്നാല്‍ സുധാകരന്‍ വി ഡി സതീശന്റെയും കെ.സി വേണുഗോപാലിന്റെയും ഫോണ്‍ കോള്‍ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഫോണ്‍ എടുക്കാതിരുന്നത് എന്നും വിജയരാഘവന്‍ പരിഹസിച്ചു. ഒന്നും കിട്ടിയില്ലെങ്കിലും വിഷമിക്കാതിരിക്കുന്ന ദശലക്ഷം കമ്മ്യൂണിസ്റ്റുകാരുണ്ട്. എന്നാല്‍ അത്യപൂര്‍വമായി മാത്രമേ ഇതുപോലെയുള്ള എതിരാളികള്‍ ഉണ്ടാവുകയുള്ളൂ. പിന്നില്‍ നിന്നും കുത്തുന്ന ദുരവസ്ഥ നമ്മുടെ പ്രസ്ഥാനത്തിനുണ്ട്.
ആലപ്പുഴ ജില്ലയിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥത സുധാകരന് കാണാന്‍ കഴിഞ്ഞില്ല എന്നും വിജയരാഘവന്‍ പറഞ്ഞു. ജനകീയ സ്വതന്ത്രന്‍ എന്ന പേരിട്ടാല്‍ ജനങ്ങള്‍ക്ക് മനസ്സിലാകില്ല എന്നു കരുതേണ്ട എന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.
.jpg)


