സുധാകരന്‍ ഔന്നിത്യമുള്ള നേതാവ്, പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹം തന്നെ പിന്‍വലിച്ചു ; മന്ത്രി എം ലിജു
എന്തെങ്കിലും വിമര്‍ശനം ഉണ്ടെങ്കില്‍ പാര്‍ട്ടി വേദികളില്‍ പറയും എന്നും ലിജു പറഞ്ഞു.
കോണ്‍ഗ്രസിനെ വെട്ടിലാക്കിയ കെ സുധാകരന്റെ തുറന്നുപറിച്ചിലില്‍ പ്രതികരണവുമായി മന്ത്രി എം ലിജു. ഔന്നിത്യമുള്ള നേതാവ് ആണ് കെ സുധാകരന്‍ എന്നും പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹം തന്നെ പിന്‍വലിച്ചെന്നും ലിജു പറഞ്ഞു. കെ സുധാകരന്‍ മുതിര്‍ന്ന പാര്‍ട്ടി നേതാവ് ആണ്. പൊതുവേദിയില്‍ പരസ്യപ്രതികരണത്തിന് ഇല്ല. എന്തെങ്കിലും വിമര്‍ശനം ഉണ്ടെങ്കില്‍ പാര്‍ട്ടി വേദികളില്‍ പറയും എന്നും ലിജു പറഞ്ഞു.
കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെയായിരുന്നു കെ സുധാകരന്‍ എംപി തുറന്നടിച്ചത്. അധ്യക്ഷ പദവിയില്‍ നിന്ന് നീക്കാന്‍ ഒരു കൂട്ടം ആളുകള്‍ ശ്രമിച്ചെന്നും അന്യായമായി പദവിയില്‍ നിന്നും നീക്കിയതില്‍ അതിയായ ദുഃഖമുണ്ടെന്നുമായിരുന്നു കെ സുധാകരന്‍ പറഞ്ഞത്. സിപിഐഎമ്മിന്റെ കൊലവിളി രാഷ്ട്രീയത്തിന് എതിരെ നടത്തിയ പോരാട്ടങ്ങളെ നിസ്സാരമായി കാണരുത്. അധികാരത്തിന് വേണ്ടി പ്രസ്ഥാനത്തിന്റെ അഭിമാനം അടിയറവെയ്ക്കരുത്. ഭരണം വരും പോകും, അധികാരം മാറിമറിയുമെന്നും സുധാകരന്‍ ഓര്‍മ്മപ്പെടുത്തിയിരുന്നു.
.jpg)


