ചിലരുടെ വ്യക്തി താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് ഇത്തരം സസ്‌പെന്‍ഷന്‍ ; പ്രതികരണവുമായി എന്‍ പ്രശാന്ത് ഐഎഎസ്
കഴിഞ്ഞ തവണത്തെ സസ്‌പെന്‍ഷന്‍ ഓര്‍ഡറില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണത്തേതില്‍ പരാതി ഉണ്ട്.
സര്‍ക്കാര്‍ വീണ്ടും അച്ചടക്ക നടപടിയെടുത്തതില്‍ പ്രതികരണവുമായി എന്‍ പ്രശാന്ത് ഐഎഎസ്. അച്ചടക്ക നടപടിയുടെ കാര്യ കാരണങ്ങളൊന്നും ഇതുവരെ പറഞ്ഞട്ടില്ലയെന്നും ബി അശോകിന്റെ സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ അതേപടി പകര്‍ത്തി വെച്ചിരിക്കുകയാണെന്നും പ്രശാന്ത് പറഞ്ഞു. കഴിഞ്ഞ തവണത്തെ സസ്‌പെന്‍ഷന്‍ ഓര്‍ഡറില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണത്തേതില്‍ പരാതി ഉണ്ട്. കഴിഞ്ഞ തവണ ആര്‍ക്കും പരാതി ഇല്ലായിരുന്നുവെന്നും പ്രശാന്ത് പറഞ്ഞു.
ജയതിലകിന്റെ വിഷമം പരിഹരിക്കാനായിരുന്നു ആദ്യ നടപടി. ഇപ്പോഴത്തേതില്‍ വഴിയേ പോയ ആരുടെയോ പരാതിയുണ്ട്. അത് നിയമപരമായി നിലനില്‍ക്കില്ല. അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട് നോട്ടീസ് ഒന്നും നല്‍യിട്ടില്ല. ആരാണ് ഇത് ഉപദേശിക്കുന്നത് എന്നൊന്നും മനസിലാകുന്നില്ല. ചിലരുടെ വ്യക്തി താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് ഇത്തരം സസ്‌പെന്‍ഷന്‍. ഇവിടെ തീരുമാനം എടുക്കുന്നത് ഒന്നോ രണ്ടോ വ്യക്തികളാണ്. തങ്ങളുടെ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് ശരിക്കും മുഖ്യമന്ത്രി ആണ്. തനിക്ക് കോടതിയില്‍ പോയി യുദ്ധം ചെയ്ത് സര്‍ക്കാരിനെ തിരുത്തേണ്ട ആവശ്യം ഇല്ലെന്നും പ്രശാന്ത് പറഞ്ഞു.
തനിക്ക് എതിരെ എട്ട് അച്ചടക്ക നടപടിയാണുള്ളത്. ഹൈക്കോടതി വിധി ഫേസ്ബുക്കില്‍ ഇട്ടാല്‍ അതിനെതിരെ വരെ നടപടി ഉണ്ടായി. സര്‍ക്കാരിന് ഉള്ളില്‍ ഒരു ലോബി ഉണ്ട്. സര്‍ക്കാര്‍ മാറി വരുമ്പോള്‍ നടപടി മാറുകയാണെങ്കില്‍ അത് മോശമാണ്. നീതി ലഭിക്കണമെങ്കില്‍ സര്‍ക്കാര്‍ മാറണം എന്നത് മോശമാണ്. മുകളില്‍ നിന്നുള്ളവരുടെ നിര്‍ദേശം എഴുതാനല്ല റിവ്യൂ കമ്മറ്റി ഉള്ളത്. അങ്ങനെ എങ്കില്‍ അവര്‍ ആ പണിക്ക് യോഗ്യരല്ല. ഹിയറിങ് നടത്താന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഒന്നരവര്‍ഷമായി അത് പരിഗണിച്ചിട്ടില്ല. പക്ഷെ നടപടികള്‍ വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോടതിയില്‍ പോയി തിരിച്ചുവന്ന് സര്‍ക്കാരിനെ സേവിക്കാന്‍ താല്‍പര്യമില്ല. ഒരു ജോലിയായാണ് താന്‍ ഇതിനെ കാണുന്നത്. സര്‍ക്കാര്‍ സംവിധാനത്തില്‍ പല താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി ഇടപെടലുകള്‍ ഉണ്ട്. എസ് സി/എസ് ടി വകുപ്പില്‍ കോടിക്കണക്കിന് രൂപയുടെ ഫയലുകള്‍ മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു. താന്‍ പരിഗണിച്ചിരുന്ന ഫയല്‍ വെബ്‌സൈറ്റില്‍ കൃത്രിമം നടത്തി പിന്‍വലിച്ചുവെന്നും പ്രശാന്ത് ആരോപിച്ചു.
.jpg)

