കാര്യവട്ടത്ത് നാലുവർഷ ബിരുദ വിദ്യാർത്ഥികളുടെ ക്യാമ്പസ് ഹോസ്റ്റലിലെ ഉച്ചഭക്ഷണത്തിൽ പുഴു

Worm found in lunch at campus hostel of four-year undergraduate students in Kariyavattom
Worm found in lunch at campus hostel of four-year undergraduate students in Kariyavattom

കഴക്കൂട്ടം : കാര്യവട്ടം ക്യാമ്പസിലെ നാലുവർഷ ബിരുദ വിദ്യാർത്ഥികളുടെ  ഹോസ്റ്റലിലെ ഉച്ചഭക്ഷണത്തിൽ പുഴു.
 തിങ്കളാഴ്ച ഉച്ചക്ക് നൽകിയ ഭക്ഷണത്തിൽ പുഴു കിടന്നതായി പരാതി. ചോറിനോടൊപ്പം നൽകിയ സാമ്പാറിലാണ് ഒരു വിദ്യാർത്ഥി പുഴു കണ്ടെത്തിയത് വിദ്യാർത്ഥികൾ പ്രതിക്ഷേധിച്ചതിനെ തുടർന്ന് അധികൃതർ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന് പരാതി നൽകുകയും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെത്തി സാമ്പാർ നശിപ്പിക്കുകയും ചെയ്തു.

tRootC1469263">

ബിരുദാനന്തര ഗവേഷക വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റലിലും ഇതേ സാമ്പാറാണ് വിതരണം ചെയ്തത്. സാമ്പാറിൽ പുഴു കിടന്നതിനെ തുടർന്ന് വിദ്യാർത്ഥികൾ പ്രതിഷേധിച്ചപ്പോൾ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരാണ് സാമ്പാർ നശിപ്പിച്ചത്. ഭക്ഷണം എത്തിക്കുന്ന കരാറുകാർക്കെതിരെ കടുത്ത നടപടി ഉണ്ടാകും എന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.
 

Tags