'മൂന്നു മാസം വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തു' ഇനിയും അരിശം തീര്‍ന്നില്ലേ,കാലടി സര്‍വകലാശാലക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി
വിദ്യാര്‍ഥികള്‍ നടപടി നേരിട്ട് 60 ദിവസം കഴിഞ്ഞുവെന്നും ഇനിയും അരിശം തീര്‍ന്നില്ലേയെന്നും വിസിയോട് കോടതി ചോദിച്ചു.
കൊച്ചി: കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ സസ്പെന്‍ഷനില്‍ വിമര്‍ശനവുമായി ഹൈക്കോടതി.വിദ്യാര്‍ഥികള്‍ നടപടി നേരിട്ട് 60 ദിവസം കഴിഞ്ഞുവെന്നും ഇനിയും അരിശം തീര്‍ന്നില്ലേയെന്നും വിസിയോട് കോടതി ചോദിച്ചു.
ഇനിയെന്താണ് സര്‍വകലാശാലയ്ക്ക് വേണ്ടതെന്നും കോടതി ചോദിച്ചു. സസ്പെന്ഷന് കാരണമെന്താണെന്നും, ഈ വിഷയത്തില്‍ രണ്ട് എഫ്ഐആര്‍ എന്തിനെന്നും കോടതി ആരാഞ്ഞുകുഞ്ചന് നമ്പ്യാരുടെ കവിത ഉദ്ധരിച്ചാണ് ഹൈക്കോടതി പരാമര്‍ശം.
സസ്പെന്ഷന് പിന്‍വലിക്കണമെന്ന് കോടതി വാക്കാല്‍ പരാമര്‍ശിച്ചു. കേസില്‍ വിശദമായ വാദം മറ്റന്നാള്‍ നടക്കും.സസ്പെന്‍ഷനെതിരെ വിദ്യാര്‍ത്ഥികള്‍ നല്കിയ ഹര്‍ജി പ്രാഥമികമായി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. ഇവരൊക്കെ കുട്ടികളല്ലേയെന്ന് ചോദിച്ച കോടതി, ഇപ്പോള്‍ മുതിര്‍ന്നവരായ രാഷ്ട്രീയക്കാര്‍ കുട്ടികളായിരിക്കെ എന്തൊക്കെ ചെയ്തിട്ടുണ്ടാകുമെന്നും ആരാഞ്ഞു.
.jpg)

