കാലടിയിലെ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ അനുമതിയില്ല; സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

d

സര്‍വകലാശാല വൈസ് ചാന്‍സിലര്‍ സിസ തോമസ് നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ച് വിധി

കൊച്ചി: കാലടി ശ്രി ശങ്കരാചാര്യ സര്‍വകലാശാലയില്‍ സസ്‌പെന്‍ഷനിലുള്ള വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

സര്‍വകലാശാല വൈസ് ചാന്‍സിലര്‍ സിസ തോമസ് നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ച് വിധി. സിംഗിള്‍ ബെഞ്ച് വിധി സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് വിലയിരുത്തിയാണ് ഡിവിഷന്‍ ബെഞ്ച് നടപടി.വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കരുത് എന്ന് കാട്ടി ഒരു സര്‍വകലാശാല വി സി തന്നെ കോടതിയില്‍ അപ്പീല്‍ നല്‍കുന്നത്.

വിദ്യാര്‍ത്ഥികള്‍ക്ക് അറ്റന്റന്‍സ് ഇല്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അപ്പീല്‍. എന്നാല്‍ വി സി സിസ തോമസിനെതിരെ സമരം ചെയ്തതിനായിരുന്നു 60 ദിവസം മുമ്പ് വിദ്യാര്‍ത്ഥികളെ സെസ്‌പെന്‍ഡ് ചെയ്യുന്നത്.

സസ്‌പെന്‍ഷനിലുള്ള പിജി വിദ്യാര്‍ത്ഥികളായ ഏഴ് പേരുടെ പരീക്ഷ നാളെയാണ് നടക്കുന്നത്.കോടതി വിധി വന്നതോടെ നാളെ തുടങ്ങുന്ന പരീക്ഷ വിദ്യാര്‍ഥികള്‍ക്ക് എഴുതാന്‍ കഴിയില്ല. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി മനുഷ്യത്വരഹിതമാണെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു

Tags