വിദ്യാര്‍ഥിനിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം: ഇന്ന് മൊഴിയെടുക്കും

hand

കൈക്ക് മുറിവുമുണ്ടായിരുന്നു. ജില്ലാ ആശുപത്രിയില്‍ നിന്നും കൈക്ക് പ്ലാസ്റ്ററിട്ടു. കൈവിരലുകളില്‍ കുമിള പൊന്തിയതോടെ വീണ്ടും ആശുപത്രിയിലെത്തിയപ്പോഴേക്കും കൈ അഴുകിയ നിലയിലായിരുന്നു.

പാലക്കാട്‌:  ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്കു പിന്നാലെ വിദ്യാർഥിനിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തില്‍ സർക്കാർ നിയോഗിച്ച വിദഗ്ധ സംഘം ഇന്നു രക്ഷിതാക്കളുടെ മൊഴിയെടുക്കും.പല്ലശന സ്വദേശി വിനോദിന്റെ മകള്‍ വിനോദിനിക്കാണു (9) കൈ നഷ്ടമായത്. ഇന്ന് രാവിലെ 10ന് ജില്ലാ മെഡിക്കല്‍ ഓഫീസിലാണു മൊഴിയെടുക്കുക. ഇന്നു ഹാജരാകണമെന്നറിയിച്ചു ജില്ലാ മെഡിക്കല്‍ ഓഫീസർ കുട്ടിയുടെ പിതാവിന് കത്തയച്ചിരുന്നു.

സഹോദരനൊപ്പം കളിക്കുന്നതിനിടെ നിലത്ത് വീണതായിരുന്നു ഒമ്പതു വയസുകാരി വിനോദിനി. സെപ്റ്റംബര്‍ 24നായിരുന്നു അപകടം. അന്ന് തന്നെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ കാണിച്ചെങ്കിലും വലതു കൈയൊടിഞ്ഞതിനാല്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റാനായിരുന്നു നിര്‍ദേശം. കൈക്ക് മുറിവുമുണ്ടായിരുന്നു. ജില്ലാ ആശുപത്രിയില്‍ നിന്നും കൈക്ക് പ്ലാസ്റ്ററിട്ടു. കൈവിരലുകളില്‍ കുമിള പൊന്തിയതോടെ വീണ്ടും ആശുപത്രിയിലെത്തിയപ്പോഴേക്കും കൈ അഴുകിയ നിലയിലായിരുന്നു. പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കൈ മുറിച്ചു മാറ്റേണ്ടി വന്നു.

tRootC1469263">

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കുട്ടിയുടെ ചികിത്സാ ചെലവിനും മുന്നോട്ടുള്ള പിന്തുണയും തേടി സമീപിച്ചിട്ടും സർക്കാരും ആരോഗ്യ വകുപ്പും തിരിഞ്ഞു നോക്കിയില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു. പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും രണ്ട് ലക്ഷം രൂപ ധനസഹായം നല്‍കിയത്. എന്നാല്‍ ആ തുച്ഛമായ തുക വിനോദിനി എന്ന മിടുക്കിയുടെ നഷ്ടത്തിന് പകരമാവില്ല.

 

Tags