വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം: നരഹത്യ കുറ്റം ചുമത്തി കേസെടുത്ത് പൊലീസ്
Jun 8, 2025, 07:32 IST


പന്നിക്കെണി വെച്ച ആളെ കുറിച്ച് കൃത്യമായി വിവരം ലഭിച്ചെന്ന് സൂചന
മലപ്പുറം വഴിക്കടവില്‍ വിദ്യാര്‍ഥിയുടെ മരണത്തിനിടയാക്കിയ പന്നിക്കെണി വെച്ച ആളെ കുറിച്ച് പൊലീസിന് കൃത്യമായി വിവരം ലഭിച്ചെന്ന് സൂചന. നരഹത്യ കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. സ്ഥലം ഉടമയ്ക്ക് ബന്ധമില്ലെന്ന് പൊലീസ് പറയുന്നു. പ്രതിക്കായി വനത്തിനുള്ളില്‍ തിരച്ചിലെന്നും റിപ്പോര്‍ട്ടുണ്ട്.
tRootC1469263">കെഎസ്ഇബിയുടെ അനുമതിയോടെയുള്ള ഫെന്‍സിങ് എന്ന ആരോപണം തള്ളി ഉദ്യോഗസ്ഥര്‍. കെണി ഒരുക്കിയവര്‍ വൈദ്യുതി ലൈനില്‍ നിന്ന് നേരിട്ട് മോഷ്ടിച്ചുവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്
പതിനഞ്ചുകാരനായ അനന്തുവാണ് മരിച്ചത്. ഷേക്കേറ്റ മറ്റു രണ്ട് വിദ്യാര്‍ഥികള്‍ ചികിത്സയിലാണ്.
