പിടി പീരിഡിൽ കളിക്കാൻ പോയതിന്റെ പേരിൽ അധ്യാപകൻ മർദിച്ചെന്ന പരാതിയുമായി വിദ്യാർത്ഥികൾ
Updated: Jul 18, 2026, 09:52 IST
ആറാം ക്ലാസ് വിദ്യാർത്ഥികളാണ് കായികാധ്യാപകൻ സാദിഖിനെതിരെ പരാതി നൽകിയിട്ടുള്ളത്.
പാലക്കാട്: പിടി പീരിഡിൽ കളിക്കാൻ പോയതിന്റെ പേരിൽ അധ്യാപകൻ മർദിച്ചെന്ന പരാതിയുമായി വിദ്യാർത്ഥികൾ. പാലക്കാട് കഞ്ചിക്കോട് ഗവൺമെന്റ് എച്ച്എസ്എസിലാണ് സംഭവം. ആറാം ക്ലാസ് വിദ്യാർത്ഥികളാണ് കായികാധ്യാപകൻ സാദിഖിനെതിരെ പരാതി നൽകിയിട്ടുള്ളത്. മോശമായി സംസാരിച്ചെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ വാളയാർ പൊലീസ് കേസെടുത്തിട്ടുണ്ട്.
.jpg)

