ക്ലാസിൽ സംസാരിച്ചതിന് വിദ്യാര്‍ത്ഥിയുടെ മുഖത്തടിച്ചു; അധ്യാപകന് സസ്പെൻഷൻ

Suspension

ഇതേ അധ്യാപകന്‍ നേരത്തേയും കുട്ടിയെ മര്‍ദിച്ചിരുന്നുവെന്നും അപ്പോള്‍ രക്ഷിതാക്കള്‍ പ്രധാന അധ്യാപികയോട് പരാതിപ്പെട്ടിരുന്നുവെന്നും കുട്ടി പറഞ്ഞു.

പാലക്കാട്:  ക്ലാസിൽ സംസാരിച്ചെന്നാരോപിച്ച് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുടെ മുഖത്തടിച്ച നൗഷാദ് എന്ന അധ്യാപകനെ പാലക്കാട് തൃക്കടീരി പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ മാനേജ്മെന്റ് സസ്പെൻഡ് ചെയ്തു. ക്ലാസ് മുറിയില്‍ സംസാരിച്ചുവെന്ന കാരണത്താല്‍ അധ്യാപകന്‍ വിദ്യാര്‍ഥിയെ കൈകൊണ്ടു മുഖത്തടിച്ചെന്നാണ് പരാതി . തൃക്കടീരി പിടിഎം ഹൈസ്‌കൂളിലെ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥി ആദിഷ് കൃഷ്ണ (14) യാണ്അടിച്ചത് .

ഇതേ അധ്യാപകന്‍ നേരത്തേയും കുട്ടിയെ മര്‍ദിച്ചിരുന്നുവെന്നും അപ്പോള്‍ രക്ഷിതാക്കള്‍ പ്രധാന അധ്യാപികയോട് പരാതിപ്പെട്ടിരുന്നുവെന്നും കുട്ടി പറഞ്ഞു.അധ്യാപകന്‍ അടിച്ചെന്നും മുഖം വീങ്ങിയിട്ടുണ്ടെന്നും കടുത്ത വേദനയുണ്ടെന്നും കുട്ടി തന്നെ പിതാവ് മോഹന്‍ ദാസിനെ വിളിച്ച് അറിയിച്ചു. തുടര്‍ന്ന് സ്‌കൂളില്‍ എത്തിയ തന്നെയും അധ്യാപകന്‍ ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന് പിതാവും പറഞ്ഞു.

Tags