14 വയസ്സുള്ള വിദ്യാർഥിനിയോട് ലൈംഗികാതിക്രമം ; 66 കാരന് 20 വർഷം തടവ്

66-year-old man gets 20 years in prison for sexually assaulting 14-year-old student

 കോഴിക്കോട്: പോക്സോ കേസ് പ്രതിക്ക് 20 വർഷം തടവും 40,000 രൂപ പിഴയും ശിക്ഷ. തൃശൂർ വടക്കേകാട് സ്വദേശി പുത്തൻപുരക്കൽ വീട്ടിൽ ബഷീർ അഹമ്മദിനെയാണ് (66) കോഴിക്കോട് അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്.

2022 ആഗസ്റ്റിലാണ് കേസിനാസ്പമായ സംഭവം. 14 വയസ്സുള്ള വിദ്യാർഥിനിയോട് പ്രതി ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിൽവെച്ചും തൃശൂരിലെ പ്രതിയുടെ വീട്ടിൽവെച്ചും ലൈംഗികാതിക്രമം നടത്തുകയായിരുന്നു. വിദ്യാർഥിനിയുടെ പരാതിയിൽ ചേവായൂർ പൊലീസാണ് കേസ് രജിസ്റ്റർചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

tRootC1469263">

ചേവായൂർ പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന ആഗേഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ശ്രീരാഗ് എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
 

Tags