വിദ്യ നേടി മിടുക്കരാകുന്നതിനൊപ്പം മാനവികതയുടെ മഹത്വം ഉൾക്കൊള്ളുന്ന നല്ല മനുഷ്യരായി വളരാൻ ഓരോ വിദ്യാർത്ഥിക്കും സാധിക്കണം ; ആശംസകളുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Fully accepting the will of the people: Election defeat should not be the last straw for either the LDF or the CPM: Pinarayi Vijayan

 രണ്ട് മാസത്തെ വേനലവധിക്കുശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് പുതിയ അധ്യയന വർഷത്തിനായി തുറക്കുമ്പോൾ, വിദ്യാർത്ഥികൾക്ക് ആശംസകളുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. അറിവിന്റെ ആദ്യാക്ഷരങ്ങൾ സ്വായത്തമാക്കാൻ വിദ്യാലയങ്ങളിലേക്ക് പുതുതായി എത്തുന്ന കുരുന്നുകൾക്ക് അദ്ദേഹം പ്രത്യേക ആശംസകൾ നേർന്നു. വിദ്യ നേടി മിടുക്കരാകുന്നതിനൊപ്പം മാനവികതയുടെ മഹത്വം ഉൾക്കൊള്ളുന്ന നല്ല മനുഷ്യരായി വളരാൻ ഓരോ വിദ്യാർത്ഥിക്കും സാധിക്കണമെന്നും അദ്ദേഹം തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.

കുട്ടികളുടെ കളിയും ചിരിയും മായാതെ, പഠനം ഏറ്റവും മനോഹരമായി മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്ന അന്തരീക്ഷം നമ്മുടെ വിദ്യാലയങ്ങളിൽ ഉറപ്പുവരുത്തണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ കേരളത്തിലെ പൊതുവിദ്യാലയങ്ങൾ കൈവരിച്ച വിപ്ലവകരമായ നേട്ടങ്ങൾ ഇനിയും പുതിയ ഉയരങ്ങളിലേക്ക് കുതിക്കട്ടെയെന്ന് ആശംസിച്ച അദ്ദേഹം, ഓരോ വിദ്യാർത്ഥിക്കും ശോഭനമായ ഒരു ഭാവി നേരുന്നതായും കൂട്ടിച്ചേർത്തു.

അതേസമയം, സംസ്ഥാനത്തുടനീളം ഒട്ടേറെ പ്രതിസന്ധികൾക്കിടയിലാണ് ഇത്തവണ വിദ്യാലയങ്ങൾ അധ്യയനം ആരംഭിക്കുന്നത്. ഒന്നാം ക്ലാസിലേക്ക് മാത്രം 1,92,329 പുതിയ വിദ്യാർത്ഥികളാണ് ഇക്കുറി പ്രവേശനം നേടുന്നത്. എന്നാൽ വിദ്യാലയങ്ങൾ തുറന്നിട്ടും സ്കൂളുകളിലെ വിവിധ തസ്തികകളിലെ ഒഴിവുകൾ നികത്താൻ യുഡിഎഫ് സർക്കാരിന് സാധിച്ചിട്ടില്ലെന്നത് വലിയ അധ്യയന പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്.

സംസ്ഥാനത്തെ ഹൈസ്കൂളുകളിൽ 253 ഹെഡ്മാസ്റ്റർ തസ്തികകളും, 9 ഡിഡിഇ തസ്തികകളും, 11 ഡിഇഒ തസ്തികകളും നിലവിൽ ഒഴിഞ്ഞുകിടക്കുകയാണ്. സ്കൂൾ ഭരണത്തിലും മേൽനോട്ടത്തിലും നിർണ്ണായകമായ ഇത്തരം പ്രധാന തസ്തികകളിൽ ആളില്ലാത്തത് സംസ്ഥാനത്തെ പല പ്രമുഖ സ്കൂളുകളുടെയും സുഗമമായ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. പുതിയ അധ്യയന വർഷത്തിന്റെ ആദ്യ ദിനം തന്നെ പല വിദ്യാലയങ്ങളും നാഥനില്ലാ കളരിയായി മാറിയിരിക്കുന്ന അവസ്ഥയിലാണ്.

Tags