ട്രെയിനിൽ വിദ്യാർഥിനിയെ കടന്നുപിടിക്കാൻ ശ്രമം, പ്രതി പിടിയിൽ ; അതിക്രമം വർക്കലയിൽ വച്ച്
തിരുവനന്തപുരം: ട്രെയിനിൽ യാത്ര ചെയ്ത നിയമ വിദ്യാർഥിനിയെ കടന്നുപിടിക്കാൻ ശ്രമിച്ച ആൾ പിടിയിൽ. സംഭവത്തിൽ വട്ടിയൂർക്കാവ് സ്വദേശി സതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച ഷൊർണൂർ-തിരുവനന്തപുരം വേണാട് എക്‌സ്പ്രസ്സിലാണ് സംഭവം.
എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ വർക്കലയിൽ വച്ചാണ് വിദ്യാർഥിനിയെ പ്രതി കടന്നുപിടിക്കാൻ ശ്രമിച്ചത്. ഉടൻ തന്നെ പ്രതി അപമര്യാദയായി പെരുമാറിയെന്ന് യുവതി റെയിൽവേ പൊലീസിൽ പരാതിപ്പെട്ടു.
tRootC1469263">ശേഷം പിതാവിനൊപ്പം പെൺകുട്ടി പൊലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരായി പരാതി നൽകി. തമ്പാനൂർ സ്‌റ്റേഷനിൽവച്ച് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ വിശദമൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. തൃശ്ശൂരിലെ ലോ കോളജിലാണ് വിദ്യാർഥിനി പഠിക്കുന്നത്.
.jpg)


