ജസ്‌ലിയയുടെ മരണം; പ്രതിയെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് വിദ്യാർഥി സംഘടനകൾ അങ്കമാലി പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു
അങ്കമാലി: അങ്കമാലിയിൽ ജസ്‌ലിയ ജോൺസണെന്ന പെണ്‍കുട്ടിയെ വാഹനം ഇടിച്ച് കടന്നുകളഞ്ഞയാളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് വിദ്യാർഥികളും വിദ്യാർഥി സംഘടനകളും അങ്കമാലി പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കുറ്റവാളി ആരെന്ന് പൊലീസിന് അറിയാമെന്ന് വിദ്യാർഥികൾ ആരോപിച്ചു. ഫെബ്രുവരി 28ന് വൈകിട്ട് ഏഴരയോടെയാണ് അങ്കമാലി ഹോം സയൻസ് കോളജിന് സമീപത്തുവെച്ച് ജസ്‌ലിയയെ വാഹനമിടിച്ചത്.
tRootC1469263">അതിരമ്പുഴ സ്വദേശി ജോർജ് തോമസിന്‍റെതാണ് വാഹനം. ജോർജ് തോമസിന്‍റെ മകൻ ഡോ. സിറിയക്ക് ആണ് വാഹനം ഓടിച്ചിരുന്നത്. അപകടമുണ്ടാക്കിയ വാഹനം പൊലീസ് കണ്ടെത്തിയിരുന്നു. അന്വേഷണത്തിനൊടുവിൽ ആലപ്പുഴ തുറവൂരിൽ നിന്നാണ് കാർ കണ്ടെത്തിയത്. മഹീന്ദ്ര XUV 700 വാഹനമായിരുന്നു ജസ്‌ലിയയെ ഇടിച്ചത്. അപകടത്തിൽ തലയ്ക്ക് ഗുരുതര പരുക്കേറ്റ ജസ്‌ലിയയ്ക്ക് മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. തുടർന്ന് ജസ്‌ലിയയുടെ അവയവങ്ങള്‍ ദാനം ചെയ്തു. കരൾ, വൃക്ക, നേത്രപടലം എന്നി അവയവങ്ങളാണ് ദാനം ചെയ്തത്.
.jpg)


