അധ്യാപികയുടെ വാഹനമിടിച്ച് വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്; മലപ്പുറത്ത് പ്രതിഷേധവുമായി വിദ്യാർഥികൾ

strike
strike

മലപ്പുറം: സ്കൂൾ കോമ്പൗണ്ടിൽ അധ്യാപികയുടെ വാഹനമിടിച്ച് വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്. പ്രതിഷേധിച്ച് മലപ്പുറം എം.എസ്പി ഹൈസ്കൂൾ വിദ്യാർഥികൾ സ്കൂളിനു മുന്നിൽ പ്രതിഷേധം നടത്തുന്നു. വെള്ളിയാഴ്ച വൈകിട്ട് നാലിനാണ് സ്കൂൾ വിട്ട സമയത്ത് അപകടം നടന്നത്. പരിക്കേറ്റ വിദ്യാർഥിനി കോയമ്പത്തൂരിൽ ചികിത്സയിലാണ്.

tRootC1469263">

സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം പോലീസ് വാഹന അപകടത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിദ്യാർഥിയുടെ മുഴുവൻ ചികിത്സ ചിലവും ഭാവി പഠനവും അധ്യാപിക ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർഥികൾ ക്ലാസിൽ കയറാതെ പ്രതിഷേധിക്കുന്നത്. 

Tags