ഒറ്റപ്പാലത്ത് സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക് പരിക്കേറ്റ സംഭവം; കൂടുതൽ പരിശോധനയ്ക്ക് പൊലീസ്

police8

പാലക്കാട്: ഒറ്റപ്പാലത്ത് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റ സംഭവത്തില്‍ കൂടുതല്‍ പരിശോധന നടത്താന്‍ പൊലീസ്. ശാസ്ത്രീയ പരിശോധനാ വിഭാഗവും ബോംബ് സ്‌ക്വാഡും വീട്ടാമ്പാറയിലെത്തി പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. പരിക്കേറ്റ വിദ്യാര്‍ത്ഥി പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

tRootC1469263">

ഇന്നലെയായിരുന്നു വീട്ടാമ്പാറ പുതുവഴിയില്‍ വെച്ചുണ്ടായ പൊട്ടിത്തെറിയിൽ 11 വയസുകാരന് പരിക്കേറ്റത്. പന്നിപ്പടക്കമാണ് പൊട്ടിത്തെറിച്ചത് എന്ന നിഗമനത്തിലാണ് പൊലീസ്. ഒറ്റപ്പാലം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ നടക്കുന്ന മൂന്നാമത്തെ പൊട്ടിത്തെറിയാണ് ഇന്നലെ ഉണ്ടായത്.

നേരത്തെ 19-ാം മൈലില്‍ പന്നിപ്പടക്കം പൊട്ടിത്തെറിച്ച് കാട് വെട്ടുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളിയുടെ കൈക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അമ്പലപ്പാറയില്‍ സമാന സംഭവത്തില്‍ ഒരു വളര്‍ത്തുമൃഗത്തിനും പരിക്കേറ്റിരുന്നു. ഇരു സംഭവങ്ങളിലും പ്രതികളെ കണ്ടെത്താനായിരുന്നില്ല.

Tags