വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍; അച്ഛനും അമ്മയും പിരിഞ്ഞ് താമസിക്കുന്നതില്‍ വിഷമമെന്ന് ആത്മഹത്യാക്കുറിപ്പ്

death
death

നിസിമോള്‍ പത്താം ക്ലാസില്‍ പഠിക്കുമ്ബോഴാണ് അച്ഛനും അമ്മയും പിരിഞ്ഞത്.

കൊല്ലം: പ്ലസ്ടു വിദ്യാർത്ഥിനി തൂങ്ങിമരിച്ചു. അച്ഛനും അമ്മയും പിരിഞ്ഞ് താമസിക്കുന്നതില്‍ വിഷമിച്ചാണ് തൂങ്ങി മരിക്കുന്നതെന്നാണ് ആത്മഹത്യക്കുറിപ്പില്‍ പറയുന്നത്.പിറവന്തൂർ ചേകം സ്വദേശി മനുവിൻ്റെയും രജ്ജുവിൻ്റെയും മകള്‍ നിസിമോള്‍ ആണ് മരിച്ചത്. പുന്നല ഗവണ്‍മെൻ്റ് ഹയർ സെക്കണ്ടറി സ്കൂളില്‍ പ്ലസ്ടു വിദ്യാർഥിയായിരുന്നു.

tRootC1469263">

നിസിമോള്‍ പത്താം ക്ലാസില്‍ പഠിക്കുമ്ബോഴാണ് അച്ഛനും അമ്മയും പിരിഞ്ഞത്. അച്ഛൻ്റെ രക്ഷാകർത്താക്കള്‍ക്കൊപ്പമാണ് പിന്നീട് കുട്ടി താമസിച്ച്‌ വന്നത്. പത്തനാപുരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. ആറാം ക്ലാസ് വിദ്യാർത്ഥിയായ രെസിമോൻ ആണ് സഹോദരൻ.

Tags