കോളേജ് കെട്ടിടത്തിൽ നിന്ന് വീണ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

Student found dead after falling from college building
Student found dead after falling from college building

കോഴിക്കോട്: കോളേജ് കെട്ടിടത്തിൽ നിന്ന് വീണ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം  രാവിലെ ക്ലാസിലുണ്ടായിരുന്ന സിനാൻ ഉച്ചയ്ക്ക് ശേഷം ക്ലാസ്സിൽ തിരിച്ചെത്തിയിരുന്നില്ല. വൈകിട്ട് സ്ഥാപനത്തിന്റെ മറ്റൊരു കെട്ടിടത്തിന് സമീപം വിദ്യാർത്ഥി വീണ് കിടക്കുന്ന നിലയിൽ കാണുകയായിരുന്നു. തുടർന്ന് തിരൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

tRootC1469263">

കോഴിക്കോട് തിരുവമ്പാടി പുന്നക്കൽ പാലപ്പെട്ടി സ്വദേശികളായ അസീസ്-സുലൈഖ ദമ്പതികളുടെ മകൻ മുഹമ്മദ് സിനാൻ(21) ആണ് മരിച്ചത്. കുറ്റിപ്പുറം പള്ളിപ്പടി വാരിയർ ഫൗണ്ടേഷന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തിൽ ആറ് മാസ ദൈർഘ്യമുള്ള ലോജിസ്റ്റിക്ക് കോഴ്‌സ് വിദ്യാർത്ഥിയായിരുന്നു. ഒരു മാസം മുമ്പാണ് കോഴ്സിന് ചേർന്നത്.കോളേജിലെ സിസിടിവി ദൃശ്യങ്ങളിൽ വിദ്യാർത്ഥി കെട്ടിടത്തിന് മുകളിലേക്ക് കയറി പോകുന്നത് വ്യക്തമാണ്. തിരൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. സഹോദരങ്ങൾ: അനസ്, ജിസ്‌ന.
 

Tags