സുഹൃത്തുക്കള്‍ക്ക് ഒപ്പം കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു
ബൈക്കുകളിലായി 16 വിദ്യാര്‍ഥികളുടെ സംഘമാണ് കോള്‍ പാടത്ത് എത്തിയത്. ഇതില്‍ നീന്താനിറങ്ങിയ നാലുപേര്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങിപ്പോയി
തൃശ്ശൂര്‍. മനക്കൊടി പുള്ള് കോള്‍ ടൂറിസം പദ്ധതി മേഖലയിലെ വിളക്കം മാടം കോള്‍ പാടത്ത് സുഹൃത്തുക്കള്‍ക്ക് ഒപ്പം കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു.തൃശ്ശൂര്‍ എന്‍ജിനീയറിങ് കോളേജിലെ അവസാന വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി പട്ടാമ്ബി വാടാനാംകുറിശ്ശി സ്വദേശി ഹാഷി(22) മാണ് വ്യാഴാഴ്ച മുങ്ങിമരിച്ചത്.
tRootC1469263">ബൈക്കുകളിലായി 16 വിദ്യാര്‍ഥികളുടെ സംഘമാണ് കോള്‍ പാടത്ത് എത്തിയത്. ഇതില്‍ നീന്താനിറങ്ങിയ നാലുപേര്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങിപ്പോയി. സമീപത്തെ വിനോദസഞ്ചാര കേന്ദ്രത്തിലെ വഞ്ചിയുമായി ആദ്യം നാട്ടുകാര്‍ തിരച്ചില്‍ നടത്തി. മൂന്നുപേരെ രക്ഷിച്ചെങ്കിലും ഹാഷിമിനെ കണ്ടെത്താനായില്ല.
അഗ്നി രക്ഷാ സേനയുടെ തിരച്ചിലിലാണ് ഹാഷിമിനെ കിട്ടിയത്. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിലെ ഡോക്ടർമാരാണ് മരണം സ്ഥിരീകരിച്ചത്.അഗ്നി രക്ഷാ സേനയുടെ തിരച്ചിലിലാണ് ഹാഷിമിനെ കിട്ടിയത്. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിലെ ഡോക്ടർമാരാണ് മരണം സ്ഥിരീകരിച്ചത്.
.jpg)


