കൊല്ലത്ത് സ്കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം: പ്രധാനാധ്യാപികയുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു

Student dies of shock at Kollam school: Principal's suspension lifted

കൊല്ലം:  തേവലക്കര ബോയ്സ് സ്കൂളില്‍ വിദ്യാര്‍ഥി ഷോക്കറ്റ് മരിച്ച സംഭവത്തില്‍ പ്രധാനാധ്യാപികയുടെ സസ്പെൻഷൻ പിൻവലിച്ചു. ഇതോടെ അധ്യാപിക സുജ തിരികെ ജോലിയിൽ പ്രവേശിച്ചു. 2025 ജൂലൈ 17നായിരുന്നു നാടിനെ നടുക്കിയ അപകടം. സ്കൂളിലെ വാഹന ഷെഡിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുമ്പോൾ മിഥുൻ എന്ന വിദ്യാർഥിക്ക് ഷോക്കേൽക്കുകയായിരുന്നു. 

tRootC1469263">

പിന്നാലെ, 15 ദിവസത്തേക്ക് പ്രധാനാധ്യാപികയായിരുന്ന സുജയെ സസ്പെൻഡ് ചെയ്തു. ഇതിനിടെ സർക്കാർ സ്കൂൾ ഏറ്റെടുത്ത് ഡിഇഒക്ക് ചുമതല കൈമാറി. തുടർന്ന് സസ്‌പെൻഷൻ നീട്ടി. സസ്പെൻഷൻ കാലാവധി ആറു മാസം കഴിഞ്ഞതോടെയാണ് പിൻവലിച്ചത്. അധ്യാപിക മാർച്ചിൽ വിരമിക്കും.

Tags