കാസര്‍ഗോഡ് ലോറി ബൈക്കിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു
May 14, 2026, 08:21 IST
ജിമ്മില്‍ പോയി തിരികെ വീട്ടിലേക്ക് വരുമ്പോഴാണ് അപകടം.
കാസര്‍ഗോഡ് പാലക്കുന്നില്‍ ബൈക്കിന് പിന്നില്‍ ലോറിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. ഉദുമ കോട്ടക്കുന്നിലെ നസീറിന്റെ മകന്‍ ലുക്മാന്‍ (22) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പാലക്കുന്ന് ടൗണിലാണ് അപകടം.
ജിമ്മില്‍ പോയി തിരികെ വീട്ടിലേക്ക് വരുമ്പോഴാണ് അപകടം. കാസര്‍ഗോഡ് ഭാഗത്തു നിന്ന് കാഞ്ഞങ്ങാട്ടേക്ക് പോവുകയായിരുന്ന ലോറി അതേ ദിശയില്‍ സഞ്ചരിക്കുകയായിരുന്ന ബൈക്കിന് പിന്നില്‍ വന്നിടിക്കുകയായിരുന്നു.
മംഗളൂരു ശ്രീദേവി കോളജില്‍ ഒന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥിയാണ് മരിച്ചത്.
.jpg)

