ലോറി ഇടിച്ചുകയറി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

D

ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. നടന്നുപോകുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്കാണ് ലോറി ഇടിച്ചുകയറിയത്.

പാലക്കാട്: പാലക്കാട് വിദ്യാർത്ഥികൾക്ക് നേരെ ലോറി പാഞ്ഞുകയറി ഉണ്ടായ അപകടത്തില്‍ ഒരു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മൂന്ന് വിദ്യാര്‍ത്ഥിക്ക് അപകടത്തില്‍ പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. ഈ വിദ്യാര്‍ത്ഥിയെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. നടന്നുപോകുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്കാണ് ലോറി ഇടിച്ചുകയറിയത്. ഉടന്‍ തന്നെ വിദ്യാര്‍ത്ഥികളെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെയായിരുന്നു മുഹമ്മദ് ഫര്‍ഹാന്‍ മരിച്ചത്. ലോറി ഇടിച്ച് പ്രദേശവാസിയായ വ്യക്തിക്കും പരിക്കേറ്റിട്ടുണ്ട്.

Tags