ഫുട്ബോള്‍ ടീം സെലക്ഷൻ മത്സരത്തിനിടെ വിദ്യാർത്ഥി ഗ്രൗണ്ടില്‍ കുഴഞ്ഞുവീണ് മരിച്ചു
Updated: Sep 2, 2026, 10:33 IST
കളി ആരംഭിച്ച് ഏകദേശം നാല് മിനിറ്റിനുള്ളില്‍ തന്നെ ഷിനാസ് ഗ്രൗണ്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു.
മലപ്പുറം : മലപ്പുറത്ത് സ്കൂള്‍ ഫുട്ബോള്‍ ടീം സെലക്ഷൻ മത്സരത്തിനിടെ വിദ്യാർത്ഥി ഗ്രൗണ്ടില്‍ കുഴഞ്ഞുവീണ് മരിച്ചു.കാവനൂർ ജി.എച്ച്.എസ്.എസ് പ്ലസ് ടു വിദ്യാർത്ഥിയും കാവനൂർ സ്വദേശിയുമായ ഷിനാസ് (18) ആണ് മരണപ്പെട്ടത്.
കാവനൂർ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന സ്കൂള്‍ ഫുട്ബോള്‍ ടീം സെലക്ഷന്റെ ഭാഗമായുള്ള മത്സരത്തിനിടെയായിരുന്നു സംഭവം. കളി ആരംഭിച്ച് ഏകദേശം നാല് മിനിറ്റിനുള്ളില്‍ തന്നെ ഷിനാസ് ഗ്രൗണ്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ഒപ്പമുണ്ടായിരുന്നവരും അധികൃതരും ചേർന്ന് കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കാവനൂർ 12-ല്‍ കാഞ്ഞിരപ്പള്ളി ഷംസുദ്ദീൻ - കോറളിയാടൻ റസിയ ദമ്പതികളുടെ മകനാണ് ഷിനാസ്.
.jpg)

