സ്കൂള്‍ വാനിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം
Updated: Mar 5, 2026, 10:03 IST
ഓട്ടോയില്‍ നിന്നും ഇറങ്ങിയ വിദ്യാർഥി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. എതിർദിശയില്‍ വന്ന സ്കൂള്‍ വാൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
മലപ്പുറം: വേങ്ങരയില്‍ സ്കൂള്‍ വാനിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം. വലിയോറ സ്വദേശി മോയൻ ഇസ്മായീല്‍ - നൂറ ദമ്പതികളുടെ മകൻ മുഹമ്മദ് റിസ്‌വാൻ (12) ആണ് മരിച്ചത്. വലിയോറ ഈസ്റ്റ് AMUP സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് റിസ്‌വാൻ.
ഓട്ടോയില്‍ നിന്നും ഇറങ്ങിയ വിദ്യാർഥി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. എതിർദിശയില്‍ വന്ന സ്കൂള്‍ വാൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
tRootC1469263">.jpg)