ശബരിമല തീര്‍ഥാടക വാഹനം ഇടിച്ച് വിദ്യാര്‍ഥി മരിച്ചു
Updated: Dec 22, 2025, 11:24 IST
എരുമേലിയ്ക്ക് സമീപം ചരളിയില്‍ രാവിലെ 6 മണിയോടെയായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ ജെസ്വിനെ 26-ാം മൈല്‍ മേരി ക്യൂൻസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
കോട്ടയം: ശബരിമല തീർഥാടകരുടെ വാഹനം ഇടിച്ച് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന വിദ്യാർഥി മരിച്ചു.കണ്ണിമല പഴയതോട്ടം ജെസ്വിൻ സാജു (19) ആണ് മരിച്ചത്. കൂവപ്പള്ളി അമല്‍ജ്യോതി കോളെജ് വിദ്യാർഥിയാണ്.
എരുമേലിയ്ക്ക് സമീപം ചരളിയില്‍ രാവിലെ 6 മണിയോടെയായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ ജെസ്വിനെ 26-ാം മൈല്‍ മേരി ക്യൂൻസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. മുണ്ടക്കയം സെന്റ് ആന്റണിസ് ഹൈസ്കൂള്‍ ഹെഡ്മാസ്റ്ററാണ് ജെസ്വിൻ്റെ പിതാവ് സാജു.
.jpg)


