സ്‌കൂളില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവം; അന്വേഷിച്ച് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രി
കുട്ടിയുടെ പിതാവിന്റെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്.
തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥി സ്‌കൂളില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം നടത്തി അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം പരുത്തിപ്പള്ളി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന എബ്രഹാം ബെന്‍സണ്‍ ആണ് മരണപ്പെട്ടത്. മറ്റ് വിദ്യാര്‍ത്ഥികളുടെ സാന്നിധ്യത്തില്‍ സ്‌കൂളിലെ ക്ലര്‍ക്ക് അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതെന്നാണ് പരാതി. കുട്ടിയുടെ പിതാവിന്റെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്.
tRootC1469263">സംഭവത്തില്‍ സ്‌കൂളിലെ ക്ലര്‍ക്കിനെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. ക്ലര്‍ക്കുമായുണ്ടായ തര്‍ക്കമാണ് കുട്ടിയുടെ ആത്മഹത്യയ്ക്ക് കാരണമെന്ന് കുടുംബം ആരോപിച്ചിരുന്നു. പ്രൊജക്റ്റ് റിപ്പോര്‍ട്ടില്‍ സീല്‍ വെക്കാന്‍ ക്ലര്‍ക്ക് സമ്മതിച്ചില്ലെന്നും ക്ലര്‍ക്ക് കുട്ടിയോട് മോശമായി പെരുമാറിയെന്നും കുടുംബം ആരോപിക്കുന്നു. ഇതിന് ശേഷം രക്ഷിതാക്കളെ കൂട്ടി വരാന്‍ പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടെന്നുമാണ് കുടുംബത്തിന്റെ ആരോപണം. വിദ്യാര്‍ത്ഥിയെ കാണാതായതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് സ്‌കൂളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
.jpg)


