സിബിഎസ്ഇ തായ്കൊണ്ടോ സൗത്ത് സോൺ മത്സരത്തിനിടെ തൃശൂർ സ്വദേശിയായ വിദ്യാർത്ഥിയുടെ തലയ്ക്ക് ഗുരുതര പരിക്ക്

thaikondo

 കൊച്ചി: സിബിഎസ്ഇ തായ്കൊണ്ടോ സൗത്ത് സോൺ മത്സരത്തിൽ പങ്കെടുത്ത പ്ലസ് ടു വിദ്യാർത്ഥിക്ക് തലയ്ക്ക് ഗുരുതര പരിക്ക്. തൃശൂർ പെരുമ്പിലാവ് ഇംഗ്ലീഷ് സ്‌കൂളിലെ വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്. മഹാരാഷ്ട്രയിൽവെച്ച് നടന്ന മത്സരത്തിനിടെയാണ് സംഭവം.

വിദ്യാർത്ഥിയുടെ തലയ്ക്കാണ് പരിക്കേറ്റത്. എയർ ലിഫ്റ്റ് ചെയ്താണ് വിദ്യാർത്ഥിയെ കൊച്ചിയിൽ എത്തിച്ചത്. വിദ്യാർത്ഥി നിലവിൽ കൊച്ചി ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ വെന്റിലേറ്ററിലാണ്. ഫൗൾ ഉണ്ടായിട്ടും റഫറി ഇടപെട്ടില്ലെന്ന് കുടുംബം ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സിബിഎസ്ഇ ചെയർമാന് വിദ്യാർത്ഥിയുടെ കുടുംബം പരാതി നൽകി.

Tags