കോളേജ് വിദ്യാര്‍ത്ഥികള്‍യ്ക്കിടയില്‍ മയക്കുമരുന്ന് കച്ചവടം നടത്തുന്ന വിദ്യാര്‍ത്ഥി അറസ്റ്റില്‍

google news
arrest

കോളേജ് വിദ്യാര്‍ത്ഥികള്‍യ്ക്കിടയില്‍ മയക്കുമരുന്ന് കച്ചവടം നടത്തുന്ന വിദ്യാര്‍ത്ഥി അറസ്റ്റില്‍. മാളികടവ് മണൊടിയില്‍ വീട്ടില്‍ അമിത്(20)ആണ് അറസ്റ്റിലായത്. 
5.6 ഗ്രാം എം.ഡി.എം.എയും അളക്കാനുപയോഗിക്കുന്ന ത്രാസും വില്‍പ്പനയ്ക്കായി സൂക്ഷിച്ച നിരവധി സിപ് ലോക്ക് കവറുകളും അമിതില്‍ നിന്നും കണ്ടെടുത്തു. മാളികടവ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍  കേന്ദ്രീകരിച്ച് ലഹരി മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍  ആന്റി നാര്‍കോട്ടിക് സ്‌കോഡ് നടത്തിയ അന്വേഷത്തിലാണ്  ഇയാള്‍ പിടിയിലാവുന്നത്. 

Tags