സ്‌ട്രോങ് റൂമുകള്‍ തുറന്നു; വോട്ടെണ്ണല്‍ 8 മണിക്ക് ആരംഭിക്കും
May 4, 2026, 07:29 IST
ഒരു മണിക്കൂറിനകം ഫല സൂചനകള്‍ ലഭ്യമായിത്തുടങ്ങും
സംസ്ഥാനത്ത് പലയിടത്തും സ്‌ട്രോങ് റൂമുകള്‍ തുറന്നു. സ്ഥാനാര്‍ത്ഥികള്‍ കൗണ്ടിങ് സ്റ്റേഷനുകളിലേക്ക് എത്തിത്തുടങ്ങി. വോട്ടെണ്ണല്‍ 8 മണി മുതല്‍ ആരംഭിക്കും. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. ഒരു മണിക്കൂറിനകം ഫല സൂചനകള്‍ ലഭ്യമായിത്തുടങ്ങും. ഉച്ചയോടെ പൂര്‍ണ ചിത്രം തെളിയും.
ഫലം തത്സമയം അറിയാന്‍ പാര്‍ട്ടി ആസ്ഥാനങ്ങളില്‍ എല്‍ഇഡി വാളുകള്‍ അടക്കം സജ്ജമാക്കിയിട്ടുണ്ട്.
ഇവിഎം മെഷിനുകളിലെ വോട്ടുകള്‍ എട്ടരയോടെ എണ്ണിത്തുടങ്ങും. 9 മണിയോടെ ആദ്യ ഫല സൂചനകള്‍ ലഭ്യമായി തുടങ്ങും
.jpg)

