എല്ലാ കാലത്തും പീഡന പരാതികളില്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; സ്ത്രീ പീഡകരെ സംരക്ഷിക്കുന്ന പാര്‍ട്ടിയില്ല സിപിഎമ്മെന്ന് മുതിര്‍ന്ന നേതാവ് പികെ ശ്രീമതി

Strong action has always been taken on complaints of harassment; CPM is not a party that protects female harassers, says senior leader PK Sreemathy

കൊച്ചി: സ്ത്രീ പീഡകരെ സംരക്ഷിക്കുന്ന പാര്‍ട്ടിയില്ല സിപിഎമ്മെന്ന് മുതിര്‍ന്ന നേതാവ് പികെ ശ്രീമതി. എല്ലാ കാലത്തും പീഡന പരാതികളില്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും തെറ്റ് ചെയ്തവരെ പാര്‍ട്ടി ഒരു കാലത്തും സംരക്ഷിച്ചിട്ടില്ലെന്നും ഇനിയും അങ്ങനെയായിരിക്കുമെന്നും പികെ ശ്രീമതി മാധ്യമങ്ങളോട് പറഞ്ഞു.'എനിക്ക് നേരെ വീണ്ടും സൈബര്‍ ആക്രമണം കൂടിയപ്പോഴാണ് ഇന്നലെ ഞാന്‍ ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റിട്ടത്. തന്റെയും എകെ ബാലന്റെയും ഫോട്ടോ സഹിതം പാലക്കാട്ടേക്ക് പോകുന്നില്ലേ?, തീവ്രത അളക്കാന്‍ പോകുന്നില്ലേ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ വരികയാണ്. അതിന് എനിക്ക് ഒറ്റ മറുപടിയേ ഉള്ളൂ, എന്റെ പാര്‍ട്ടി ഒരുഘട്ടത്തിലും സ്ത്രീ പീഡകരെ പാര്‍ട്ടിയില്‍ വച്ചുപൊറുപ്പിച്ചിട്ടില്ല. അവര്‍ക്കെതിരെ ശക്തമായ നപടിയുണ്ടായിട്ടുണ്ട്. ഇനിയും അതുപോലെ എന്തെങ്കിലും ഉണ്ടായാല്‍ അത്തരക്കാര്‍ പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്നാണ് ഉത്തരം' - ശ്രീമതി പറഞ്ഞു.

ഇപ്പോള്‍ കേരളത്തിലെ കമ്മിറ്റികളില്‍ പങ്കെടുക്കാറില്ല. ഇവിടെ ഉണ്ടാകാറില്ല. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളെ കുറിച്ച് പാര്‍ട്ടി സെക്രട്ടറിയോട് ചോദിക്കാന്‍ പോയിട്ടില്ല. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പാര്‍ട്ടി സെക്രട്ടറി എന്നോട് പറയും. അല്ലെങ്കില്‍ കമ്മിറ്റിയില്‍ പറയും. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് ദീപ്തി മേരി വര്‍ഗീസ് ചോദിച്ചു. തീവ്രത കുറവാണെന്ന് ശ്രീമതി ടീച്ചര്‍ പറഞ്ഞിട്ടില്ലേ, എന്റെ അനിയത്തിയെ വെല്ലുവിളിച്ച് പറയുകയാണ് എവിടെയെങ്കിലും ഏതെങ്കിലും ഒരുസന്ദര്‍ഭത്തില്‍ ആരോടെങ്കിലും ഇങ്ങനെയൊരു വാക്ക് ഞാന്‍ പറഞ്ഞെന്ന് തെളിയിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ?. പറയാത്ത ഒരു കാര്യം എന്റെ തലയില്‍ വച്ച് എന്നെ അപമാനിക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല. തെറ്റ് ചെയ്തവര്‍ക്ക് സംരക്ഷണം കൊടുക്കന്നതല്ല എന്റെ പാര്‍ട്ടി'- പികെ ശ്രീമതി പറഞ്ഞു.

സുരേഷ് ബാബുവിനമെതിരെ നടപടി ഉണ്ടാകുമോയെന്ന ചോദ്യത്തിന് എ ഓര്‍ ബി, സ്ത്രീ പീഡകരാണെങ്കില്‍ സംരക്ഷണം കിട്ടുന്നതല്ല തന്റെ പാര്‍ട്ടിയെന്ന് ശ്രീമതി പറഞ്ഞു. 'ഒരു കാര്യം ഞാന്‍ വ്യക്തമാക്കാം. പെണ്‍കുട്ടികളെയോ സ്ത്രീകളെയോ പീഢിപ്പിച്ചവര്‍ എത്ര ഉന്നതരായാലും അവര്‍ക്കെതിരെ നിര്‍ദ്ദാക്ഷിണ്യം നടപടി എടുത്ത പാരമ്പര്യം മാത്രമേ CPM നുള്ളു. അത് ഇനിയും ഓര്‍ക്കാത്തവരുണ്ടെങ്കില്‍ ''വിനാശകാലെ വിപരീതബുദ്ധി ''എന്ന് മാത്രേ ഇപ്പോള്‍ പറയാന്‍ കഴിയൂ'.- എന്നായിരുന്നു ശ്രീമതി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്

Tags