പുല്ലുമേട് കാനനപാതയില്‍ കര്‍ശന നിയന്ത്രണം, സ്പോട്ട് ബുക്കിംഗ് ദിവസം 1,000 പേര്‍ക്ക് മാത്രം
അതിനാല്‍ കുട്ടികളും പ്രായമായവരും പരമാവധി കാനനപാത ഒഴിവാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അഭ്യർഥിച്ചു
പത്തനംതിട്ട: തീർഥാടകരുടെ എണ്ണം കൂടിയതിനാല്‍ പുല്ലുമേട് കാനനപാത വഴിയുള്ള ശബരിമല ദർശനത്തിന് കർശന നിയന്ത്രണം. ഇതോടെ വണ്ടിപ്പെരിയാർ സത്രത്തിലൂടെ സ്പോട്ട് ബുക്കിംഗ് വഴി ഒരു ദിവസം 1,000 തീർഥാടകരെ മാത്രമേ കടത്തി വിടുകയുള്ളൂ.കുത്തനെയുള്ള കയറ്റങ്ങളും ചെങ്കുത്തായ ഇറക്കങ്ങളും ഉള്‍പ്പെടെ 16 കിലോമീറ്റർ ദൈർഘ്യം ഉള്ളതാണ് പുല്ലുമേട് കാനനപാത.
tRootC1469263">അതിനാല്‍ കുട്ടികളും പ്രായമായവരും പരമാവധി കാനനപാത ഒഴിവാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അഭ്യർഥിച്ചു.എരുമേലിയില്‍ നിന്ന് പരമ്ബരാഗത കാനനപാത വഴി എത്തുന്നവർക്ക് ദർശനത്തിനുള്ള പ്രത്യേക പാസ് നല്‍കുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന വാർത്തയും അടിസ്ഥാനരഹിതമാണ്.
ഇത്തരത്തില്‍ ഒരു പാസും നിലവില്‍ എരുമേലി പരമ്ബരാഗത പാത വഴി എത്തുന്ന തീർഥാടകർക്ക് നല്‍കുന്നില്ല.പാസ് ഏർപ്പെടുത്തണമെന്ന് ആവശ്യമുയരുന്നുണ്ട്. എങ്കിലും ഹൈക്കോടതിയുടെ നിർദേശമനുസരിച്ചാകും അന്തിമ തീരുമാനമെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.
.jpg)


