'വന്ദേമാതര ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടി'; വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുമായി കാസര്‍കോട് കേന്ദ്ര സര്‍വകലാശാല

central university

മൂന്ന് വര്‍ഷം തടവും പിഴയും ശിക്ഷ ലഭിക്കാമെന്ന നിയമഭേദഗതി ചൂണ്ടിക്കാട്ടിയാണ് സര്‍വകലാശാലയുടെ സര്‍ക്കുലര്‍. 

കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം സെമിനാറുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുമായി സര്‍വകലാശാല. വന്ദേമാതര ആലാപനം തടഞ്ഞാല്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നാണ് സര്‍ക്കുലറിലെ മുന്നറിയിപ്പ്. മൂന്ന് വര്‍ഷം തടവും പിഴയും ശിക്ഷ ലഭിക്കാമെന്ന നിയമഭേദഗതി ചൂണ്ടിക്കാട്ടിയാണ് സര്‍വകലാശാലയുടെ സര്‍ക്കുലര്‍. 

സര്‍വകലാശാലയുടെ സര്‍ക്കുലര്‍ ഭീഷണിപ്പെടുത്താനുള്ള നീക്കമെന്ന് വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു. അതേസമയം, പ്രജ്ഞാ പ്രവാഹ് ദേശീയ കണ്‍വീനര്‍ ജെ. നന്ദകുമാര്‍ സര്‍വകലാശാലയില്‍ എത്തിയാല്‍ തടയുമെന്ന് എസ്എഫ്‌ഐ അറിയിച്ചു.

Tags