തെരുവ് വിളക്കുകളുടെ ബാറ്ററികൾ മോഷ്ടിച്ച കേസ് : നാല് യുവാക്കള്‍ തിരുവല്ല പോലീസ് പിടിയിൽ

street lamps

തിരുവല്ല: എം സി റോഡിൽ അടക്കം തെരുവ് വിളക്കുകളുടെ ബാറ്ററികൾ മോഷ്ടിച്ച കേസിൽ നാല് യുവാക്കള്‍ തിരുവല്ല പോലീസിന്റെ പിടിയിലായി. പെരിങ്ങര പെരുന്തുരുത്തി താഴ്ചത്തറയില്‍ അജു പോള്‍(21), അഖില്‍ ബാബു(23), ആലംതുരുത്തി പാലക്കുഴിയില്‍ ഷാജു(23), കാരണത്തുശ്ശേരിയില്‍ അനൂപ് വര്‍ഗീസ്(30 എന്നിവരാണ് പിടിയിലായത്. 

വഞ്ചിമൂട്ടില്‍പ്പടി, മടിക്കോലിപ്പടി, തെങ്ങേലി ഈരടിച്ചിറ, മണിമന്ദിരം എന്നിവിടങ്ങളിലെ തെരുവ് വിളക്കുകളിലെ സോളാര്‍ ബാറ്റിയാണ് കവര്‍ന്നത്. കഴിഞ്ഞ ഒന്‍പതിന് രാത്രി ഒരുമണിക്കും നാലിനും ഇടയിലായിരുന്നു കവര്‍ച്ച. ഇവര്‍ വാഹനത്തില്‍ പോകുന്ന ദൃശ്യങ്ങള്‍ സി.സി. ക്യാമറയില്‍ പതിഞ്ഞിരുന്നു. പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ നമ്പര്‍ അടിസ്ഥാനമാക്കിയുളള അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. മോഷ്ടിക്കുന്ന ബാറ്ററി പെരിങ്ങരയിലെ ആക്രിക്കടയിലാണ് സംഘം വില്പന നടത്തിയിരുന്നത്. ഇവ പോലീസ് കണ്ടെടുത്തിട്ടുണ്ട്. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Share this story