തിരുവനന്തപുരത്ത് തെരുവുനായ ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്ക് ; നായയെ അടിച്ചുകൊന്ന് നാട്ടുകാര്‍

street dog

തിരുവനന്തപുരം: സംസ്ഥാമത്ത് വീണ്ടും തെരുവുനായ  ആക്രമണം .തിരുവനന്തപുരത്ത് തെരുവുനായ ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്ക്. പൂവച്ചലിലാണ് തെരുവുനായ ആക്രമണമുണ്ടായത്. നായയെ നാട്ടുകാര്‍ അടിച്ചുകൊന്നു. പൂവച്ചല്‍ പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളിലായിരുന്നു നായയുടെ ആക്രമണം. കടിയേറ്റവരുടെ മുഖത്തും കൈകാലുകളിലും ആഴത്തിലുളള മുറിവുകളാണ് ഉളളത്. വളര്‍ത്തുനായകളെയും കോഴികളെയും നായ ആക്രമിച്ചിരുന്നു. പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നതായും നാട്ടുകാര്‍ പറയുന്നു. നായയുടെ ജഡം പേവിഷബാധ സ്ഥിരീകരിക്കുന്നതിനായി മാറ്റി.
 

Tags