തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം; വീട്ടുമുറ്റത്ത് പല്ല് തേച്ചുകൊണ്ടിരുന്ന നാല് വയസുകാരിക്ക് അടക്കം പരുക്ക്

street dog
street dog


തിരുവനന്തപുരം : മംഗലപുരത്ത് തെരുവുനായ ആക്രമണം. നാല് വയസുകാരിക്ക് അടക്കം മൂന്ന് പേര്‍ക്ക് പരുക്ക്. ഇന്ന് രാവിലെ ഒൻപത് മണിയോടെ ആയിരുന്നു തെരുവുനായ ആക്രമണം. വീട്ടുമുറ്റത്ത് പല്ലു തേച്ചു കൊണ്ടിരുന്ന നാലു വയസ്സുകാരി ദക്ഷിണയെയാണ് ആദ്യം തെരുവുനായ ആക്രമിച്ചത്.

tRootC1469263">

കുട്ടിക്ക് മുഖത്തും തലയിലും കൈയിലും കടിയേറ്റു. ഇതുകണ്ട് തടയാന്‍ ചെന്ന മുത്തച്ഛൻ ബാബു പിള്ളയ്ക്കും കടിയേറ്റു. തുടര്‍ന്ന് ഓടിപ്പോയ നായ അടുത്ത പ്രദേശത്തുള്ള ആളെയും അക്രമിച്ചു. മൂന്ന് പേരും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
 

Tags