ഷൊര്‍ണൂരില്‍ മൂന്നു പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

dog

മലമ്പുഴ മൃഗസംരക്ഷണ വകുപ്പിന്റെ ലാബിലേക്ക് ഇതിന്റെ ജഡം മാറ്റുകയും ചെയ്തു. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.

പാലക്കാട്: പാലക്കാട് ഷൊര്‍ണൂരില്‍ മൂന്ന് പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മലമ്പുഴയിലെ മൃഗസംരക്ഷണ വകുപ്പിന്റെ ലാബില്‍ നടത്തിയ പരിശോധനയിലാണ് പേവിഷബാധ കണ്ടെത്തിയത്.

കഴിഞ്ഞ ഞായറാഴ്ച രാവിലെ 11 മണിയോടെ ഷൊര്‍ണൂര്‍ മുതലിയാര്‍ തെരുവിലായിരുന്നു സംഭവം. ഷൊര്‍ണൂര്‍ സ്വദേശികളായ ശശികല, മണികണ്ഠന്‍, കൃഷ്ണരാജ് എന്നിവര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്.  മണികണ്ഠന്റെയും കൃഷ്ണരാജിന്റെയും പരിക്കുകള്‍ ഗുരുതരമായിരുന്നുഈ തെരുവുനായയെ പിന്നീട് ചത്തനിലയില്‍ കണ്ടെത്തുകയും ചെയ്തിരുന്നു.

തെരവുനായയുടെ ആക്രമണത്തിന് ഇരയാവർ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലാണ് ചികിത്സ തേടിയത്. മലമ്പുഴ മൃഗസംരക്ഷണ വകുപ്പിന്റെ ലാബിലേക്ക് ഇതിന്റെ ജഡം മാറ്റുകയും ചെയ്തു. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.

Tags