സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവുനായ ആക്രമണം രൂക്ഷം

street dog

മലപ്പുറം, പത്തനംതിട്ട, കാസര്‍കോട് ജില്ലകളില്‍ നിന്നായി മൂന്ന് പിഞ്ചുകുഞ്ഞുങ്ങളാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായത്. 

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവുനായ ആക്രമണം രൂക്ഷമാകുന്നു. കുട്ടികള്‍ക്ക് നേരെ ഉള്‍പ്പെടെയുണ്ടായ ക്രൂരമായ ആക്രമണങ്ങളില്‍ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. മലപ്പുറം, പത്തനംതിട്ട, കാസര്‍കോട് ജില്ലകളില്‍ നിന്നായി മൂന്ന് പിഞ്ചുകുഞ്ഞുങ്ങളാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായത്. 

ആക്രമണങ്ങളില്‍ പരിക്കേറ്റ കുട്ടികളെല്ലാം നിലവില്‍ ചികിത്സയിലാണ്. മലപ്പുറം ഒതുക്കുങ്ങലില്‍ വീടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെയാണ് തെരുവുനായ കടിച്ചത്. ഒതുക്കുങ്ങല്‍ സ്വദേശികളായ മുഹമ്മദ് റാഫി - ജൗഹറ ദമ്പതികളുടെ കുഞ്ഞിനാണ് ഈ ദുരവസ്ഥയുണ്ടായത്.

Tags