ഒറ്റപ്പാലത്ത് തെരുവുനായയുടെ ആക്രമണം: മൂന്നും ആറും വയസുള്ള സഹോദരങ്ങള്‍ക്ക് കടിയേറ്റു
Jun 14, 2026, 06:52 IST
കഴിഞ്ഞ ഞായറാഴ്ചയും ഇതേ പ്രദേശത്ത് ഏഴ് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു
ഒറ്റപ്പാലം തോട്ടക്കരയില്‍ കളിച്ചുകൊണ്ടിരുന്ന രണ്ട് കുട്ടികള്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. തോട്ടക്കര പൂളക്കാപറമ്പ് സ്വദേശികളായ ദീപക് - രശ്മി ദമ്പതികളുടെ മക്കളായ മൂന്ന് വയസ്സുകാരി ദെന്‍വിക, ആറ് വയസ്സുകാരന്‍ റിഥിന്‍ രാജ് എന്നീ സഹോദരങ്ങള്‍ക്കാണ് കടിയേറ്റത്. വീടിന് മുന്‍പില്‍ കളിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിതമായാണ് നായ കുട്ടികളെ ആക്രമിച്ചത്. പരിക്കേറ്റ കുട്ടികളെ ഉടന്‍ തന്നെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവര്‍ക്ക് ആവശ്യമായ പ്രതിരോധ കുത്തിവെയ്പ്പുകളും ചികിത്സയും നല്‍കിവരികയാണ്.
കഴിഞ്ഞ ഞായറാഴ്ചയും ഇതേ പ്രദേശത്ത് ഏഴ് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും കുരുന്നുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്.
.jpg)

