ആള്‍മാറാട്ടം ഉള്‍പ്പെടെയുള്ള മുന്‍കാലത്തെ ക്രമക്കേടുകള്‍ തടയാന്‍ വിചിത്ര നിര്‍ദ്ദേശം ; എല്ലാ മെഡിക്കല്‍ കോളജുകളിലെയും വിദ്യാര്‍ത്ഥികള്‍ ഇന്നും ക്യാമ്പസില്‍ തുടരണമെന്ന ഉത്തരവ്

trivandrum medical college

എന്‍ടിഎയുടെ വീഴ്ച തങ്ങളുടെ തലയില്‍ കെട്ടിവയ്ക്കുകയാണെന്ന് വിദ്യാര്‍ത്ഥികള്‍ വിമര്‍ശിച്ചു.

നീറ്റ് പുന:പരീക്ഷ നടക്കുന്നതിനാല്‍ എല്ലാ മെഡിക്കല്‍ കോളജുകളിലെയും വിദ്യാര്‍ത്ഥികള്‍ ഇന്നും ക്യാമ്പസില്‍ തുടരണമെന്ന ഉത്തരവ്. ഞായറാഴ്ച ക്യാമ്പസില്‍ തുടരണമെന്ന നിര്‍ദേശം പ്രയാസം ഉണ്ടാക്കുന്നെന്ന് വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു. അവധി ദിവസം നിര്‍ദ്ദേശം നടപ്പിലാക്കുന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. ആള്‍മാറാട്ടം ഉള്‍പ്പെടെയുള്ള മുന്‍കാലത്തെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. 

ഇന്നലെയും ഇന്നും വിദ്യാര്‍ത്ഥികള്‍ക്ക് ലീവ് അനുവദിക്കരുതെന്നും ഇന്ന് നിര്‍ബന്ധമായും ക്യാമ്പസ് ആക്ടിവിറ്റികള്‍ ഉറപ്പുവരുത്തണം എന്നുമായിരുന്നു ഉത്തരവ്. ഇത് പാലിക്കില്ലെന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു. കഴിഞ്ഞ നീറ്റ് പരീക്ഷയിലും ഇത്തരം നിര്‍ദ്ദേശം ഉണ്ടായിരുന്നു. എന്‍ടിഎയുടെ വീഴ്ച തങ്ങളുടെ തലയില്‍ കെട്ടിവയ്ക്കുകയാണെന്ന് വിദ്യാര്‍ത്ഥികള്‍ വിമര്‍ശിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ ലീവ് പോലും അനുവദിക്കാതെ പൂട്ടിയിടുന്നുവെന്നാണ് പരാതി.

Tags