കോഴിക്കോട് ട്രെയിനിന് നേരെ കല്ലേറ്; യാത്രക്കാരിയായ വിദ്യാര്‍ഥിനിയുടെ താടിയെല്ലും പല്ലും തകര്‍ന്നു

d

കല്ലേറില്‍ പെണ്‍കുട്ടിയുടെ താടിയെല്ലും പല്ലും തകർന്നു. ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിനി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്

കോഴിക്കോട്:  ആലുവയില്‍ നിന്ന് വടകരയ്‌ക്കുള്ള യാത്രക്കിടെ ട്രെയിനിന് നേരെ കല്ലേറ്. യാത്രക്കാരിയായ വിദ്യാർഥിനിക്ക് പരുക്കേറ്റു. പുറമേരി സ്വദേശി ഐശ്വര്യ രാമകൃഷ്ണനാണ് പരിക്കേറ്റത്. കല്ലേറില്‍ പെണ്‍കുട്ടിയുടെ താടിയെല്ലും പല്ലും തകർന്നു. ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിനി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്

ആലുവ യുസി കോളേജ് ബിരുദ വിദ്യാർഥിയാണ് ഐശ്വര്യ രാമകൃഷ്ണൻ. കടലുണ്ടിക്കും ഫറോക്കിനും ഇടയില്‍ വച്ചാണ് സംഭവം. സിസിടിവികള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം ആരംഭിച്ചു

Tags