പാലക്കാട് 5 വയസുകാരിയെ രണ്ടാനമ്മ പൊള്ളലേൽപ്പിച്ച സംഭവം: പൊലീസ് അച്ഛന്റെ മൊഴി രേഖപ്പെടുത്തി

Stepmother brutally burns five-year-old girl for urinating on bed with hot spatula, arrest

പാലക്കാട്: കഞ്ചിക്കോട് 5 വയസുകാരിയെ രണ്ടാനമ്മ പൊള്ളലേൽപ്പിച്ച സംഭവത്തിൽ കുട്ടിക്ക് നേരെ മുമ്പും ക്രൂരമായ ആക്രമണം നടന്നതായി കണ്ടെത്തൽ. രണ്ടാനമ്മ നൂർ നാസർ 5 വയസ്സുകാരിയെ മുമ്പും പൊള്ളലേൽപ്പിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. കുട്ടിയുടെ കൈയിലും കാലിലും പൊള്ളലേറ്റ പാടുകൾ കണ്ടെത്തി. രണ്ടാനമ്മയ്ക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തും. കുട്ടിയുടെ അച്ഛൻ്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ആക്രമണം കുട്ടിയുടെ അച്ഛൻ അറിഞ്ഞിട്ടില്ലെന്നും പൊലീസ്.

tRootC1469263">

കിടക്കയിൽ മൂത്രം ഒഴിച്ചെന്ന് ആരോപിച്ചാണ് അഞ്ച് വയസ്സുകാരിക്ക് നേരെ ക്രൂരത. കഞ്ചിക്കോട് കിഴക്കേമുറിയിലെ താമസക്കാരിയായ ബീഹാർ സ്വദേശിനി നൂർ നാസറിനെയാണ് വാളയാർ പൊലീസ് അറസ്റ്റ് ചെയ്തത്. കിടക്കയിൽ മൂത്രമൊഴിച്ചു എന്ന് ആരോപിച്ച് കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ചട്ടകം ചൂടാക്കി പൊള്ളലേൽപ്പിച്ചെന്നാണ് പരാതി. ഇക്കഴിഞ്ഞ രണ്ടിനായിരുന്നു സംഭവം. കുട്ടി പഠിച്ചിരുന്ന അങ്കണവാടി അധ്യാപികയാണ് പൊള്ളലേറ്റ് സംഭവം കണ്ടെത്തിയത്. 

Tags