വീട്ടമ്മയെ തടഞ്ഞു നിർത്തി മാല കവരാൻ ശ്രമം: പ്രതി അറസ്റ്റിൽ

Attempt to stop housewife and steal necklace: Suspect arrested
Attempt to stop housewife and steal necklace: Suspect arrested

പാലക്കാട്: സ്‌കൂട്ടറിൽ പോവുകയായിരുന്ന സ്ത്രീയെ തടഞ്ഞു നിർത്തി സ്വർണമാല കവരാൻ ശ്രമിച്ച സംഭവത്തിൽ പ്രതിയെ വാളയാർ പൊലീസ് അറസ്റ്റ് ചെയ്തു. നല്ലേപ്പുള്ളി കുറ്റിപ്പള്ളം തെക്കേ ദേശം പാറക്കൽ ഹൗസ് മുഹമ്മദ് റാഫി(23) നെയാണ് വണ്ണാമടയിൽ നിന്നും വാളയാർ ഇൻസ്‌പെക്ടർ എൻ.എസ്. രാജീവിന്റെ നേതൃത്വത്തിൽ പിടികൂടിയത്. വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം.

tRootC1469263">

കഞ്ചിക്കോട് റോഡിൽ ബൈക്കിലെത്തിയ പ്രതി ഒഴലപ്പതി സ്വദേശിനി ഗൗരിയെ (54)  ആക്രമിച്ച് മാല കവരാൻ ശ്രമിക്കുകയായിരുന്നു. ഗൗരിയുടെ നിലവിളി കേട്ട് സമീപത്തുള്ളവർ ഓടിയെത്തിപ്പോൾ മുഹമ്മദ് റാഫി രക്ഷപ്പെട്ടു. സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പൊലീസ് പിടികൂടിയത്. തമിഴ്‌നാട്ടിൽ കവർച്ച കേസിൽ പ്രതിയായ മുഹമ്മദ് റാഫിക്കെതിരെ കേരളത്തിൽ കഞ്ചാവു കടത്തിനും കേസുണ്ട്. സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ പ്രതി പിടിയിലായി. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എ.എസ്.ഐ പി.എച്ച്. നൗഷാദ്, സീനിയർ സി.പി.ഒമാരായ സി. ജയപ്രകാശ്, ആർ.രഘു, എന്നിവർ അന്വേഷമ സംഘത്തിലുണ്ടായിരുന്നു.
 

Tags