സംസ്ഥാന വ്യാപക ഹോട്ടൽ സമരം ഇന്ന്, ഹോട്ടൽ, റസ്റ്റോറൻ്റ്, ബേക്കറികൾ അടച്ചിട്ടു

commercial gas cylinder state wide hotel strike today hotels restaurants bakeries cl

കണ്ണൂർ: പാചകവാതക വില ഉയർത്തിയതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകൾ ഇന്ന് രാവിലെ (മെയ് 6, ബുധൻ ) മുതൽ അടച്ചിട്ടു. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ്റെ ആഹ്വാന പ്രകാരമാണ് സംസ്ഥാനത്തെ ഹോട്ടൽ, റസ്റ്റോറൻ്റ്, ബേക്കറി, ക്യാൻ്റീനുകൾ എന്നിവ 24 മണിക്കൂർ അടച്ചിടുന്നത്. ഓൺലൈൻ ഫുഡ് വിതരണം നിർത്തിവെച്ചും പ്രതിഷേധിക്കുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

ഹോട്ടലുകൾ മുഴുവൻഅടച്ചിട്ട സാഹചര്യത്തിൽ നഗരങ്ങളിൽ ഭക്ഷ്യ വിൽപനശാലകളെ ആശ്രയിച്ചു കഴിയുന്ന ആയിരങ്ങൾ പെരുവഴിയിലാകും. ഇപ്പോൾ തന്നെ ഇന്ധന വില കൂടിയതിൻ്റെ പശ്ചാത്തലത്തിൽ ഹോട്ടൽ ഭക്ഷ്യ വസ്തുക്കൾക്ക് അനിയന്ത്രി തമായി വില കൂട്ടിയിരിക്കുകയാണ്.

ഇതിനിടെയാണ് പണിമുടക്ക് സമരവും അരങ്ങേറുന്നത്. വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിൻഡറിന് ഒറ്റയടിക്ക് 1000 രൂപയിലേറെയാണ് കേന്ദ്ര സർക്കാർ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ വർദ്ധിപ്പിച്ചത്.

Tags