സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം; ഓവറോൾ ചാമ്പ്യൻഷിപ്പ് തൃശൂരിന്

State Special School Kalolsavam; Overall Championship goes to Thrissur
State Special School Kalolsavam; Overall Championship goes to Thrissur

മലപ്പുറം : മലപ്പുറം  ജില്ലയിലെ തിരൂരിൽ  നവംബർ 27 മുതൽ 29 വരെ നടന്ന 26 - മത് സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിൽ തൃശൂർ ജില്ല കിരീടം നേടി.   696  പോയിൻ്റോടെയാണ് തൃശൂർ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്. കപ്പുമായി കളക്ടറേറ്റിലെത്തിയ വിദ്യാർത്ഥികളെ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സ്വീകരിച്ച് അനുമോദിച്ചു.

tRootC1469263">

സംസ്ഥാനത്തെ ഗവൺമെന്റ്, എയ്ഡഡ് , ഗവൺമെന്റ് അംഗീകൃത അൺ എയ്ഡഡ് സ്പെഷ്യൽ സ്കൂളുകളിലെയും  ഹയർ സെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലെയും കേൾവി പരിമിതി, കാഴ്ച പരിമിതി, മാനസിക വെല്ലുവിളി നേരിടുന്നവർ എന്നീ വിഭാഗത്തിൽപ്പെട്ട  കുട്ടികളാണ് കലോത്സവത്തിൽ പങ്കെടുത്തത്. ഭിന്നശേഷി വിദ്യാർഥികളുടെ സമഗ്ര വികസനത്തിന് ഊന്നൽ നൽകുന്നതിനായാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സ്പെഷ്യൽ സ്കൂൾ കലോത്സവം നടത്തിവരുന്നത്. 
മത്സരയിനങ്ങളിൽ എ ഗ്രേഡ് ലഭിച്ച എല്ലാ കുട്ടികൾക്കും ആയിരം രൂപ വീതം കാഷ് അവാർഡ് നൽകുമെന്ന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

 1995-96 ലാണ് സ്പെഷ്യൽ സ്കൂൾ കലോത്സവം സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചത്. വിദ്യാർത്ഥികളുടെ കലാപരവും സാഹിത്യപരവുമായ വാസനകളുടെ പ്രകടന വേദി എന്നതിലുപരി ഈ മേഖലയിലെ വിദ്യാർത്ഥികളുടെ ഒരു സംഗമ വേദി എന്ന നിലയിലാണ് സ്പെഷ്യൽ സ്കൂൾ കലോത്സവം വിലയിരുത്തപ്പെടുന്നത്. കുട്ടികൾക്ക് തങ്ങളുടെ ശാരീരികവും മാനസികവുമായ വെല്ലുവിളികളെ മറികടക്കുന്നതിനുള്ള സന്തോഷകരമായ അവസരമായി കുട്ടികൾ ഇതിനെ കണക്കാക്കുന്നു.

Tags