സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് നാളെ തുടക്കം

VD

ഈ മാസം 25 മുതല്‍ 31 വരെ നീളുന്ന കായികമേളയില്‍ താരങ്ങള്‍ ഇന്ന് മുതല്‍ എത്തിത്തുടങ്ങും

കോഴിക്കോട്: 68-ാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് നാളെ കോഴിക്കോട് തുടക്കം. പ്രധാന വേദിയായ എന്‍ഐടി ഗ്രൗണ്ടില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷ പി ടി ഉഷ ദീപശിഖ തെളിയിക്കും.സേ നോ ഡ്രെഗ്സ്സ് എന്ന ലഹരി വിരുദ്ധ സന്ദേശം ഉയര്‍ത്തിയാണ് കായികമേള.

ഈ മാസം 25 മുതല്‍ 31 വരെ നീളുന്ന കായികമേളയില്‍ താരങ്ങള്‍ ഇന്ന് മുതല്‍ എത്തിത്തുടങ്ങും. ഊട്ടുപുരയിലെ പാലുകാച്ചല്‍ ഇന്ന് വൈകീട്ട് മൂന്നിന് വിദ്യാഭാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ നിര്‍വഹിക്കും.

എന്‍ ഐ ടി ഫ്ലെഡ് ലിറ്റ് സ്റ്റേഡിയത്തിലാണ് വര്‍ണ്ണാഭമായ ഉദ്ഘാടന ചടങ്ങുകള്‍. 25 ന് വൈകിട്ട് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ 4000 കായിക താരങ്ങള്‍ അണിനിരക്കുന്ന മാര്‍ച്ച് പാസ്റ്റ് ഉണ്ടാകും. 3000 കുട്ടികള്‍ പങ്കെടുക്കുന്ന സാംസ്‌കാരിക പരിപാടി ഉദ്ഘാടനച്ചടങ്ങിന് മോടി കൂട്ടും.

വിദ്യാഭ്യസ മന്ത്രി അധ്യക്ഷനാവുന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ മേളയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വ്വഹിക്കും. ആദ്യ ദിനമായ 25 ന് ഉദ്ഘാടന ചടങ്ങുകള്‍ മാത്രമാണ് മത്സരങ്ങള്‍ 26 മുതല്‍ 31 വരെയാണ്.പത്ത് വേദികളിലായാണ് മത്സരങ്ങള്‍. ആവേശമായ അത്ലറ്റിക്സ് മത്സരങ്ങള്‍ ഒക്ടോബര്‍ 27 മുതല്‍ 31 വരെ എന്‍ഐടി ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിലാണ്.

സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി അത്ലറ്റിക്സില്‍ 2800 കായികതാരങ്ങള്‍ മത്സരിക്കും.ഇന്‍ക്ലൂസീവ് സ്പോര്‍ട്സിന് പ്രാധാന്യം നല്‍കിയാണ് ഇത്തവണ മേള സംഘടിപ്പിക്കുന്നത്.

ഈ വിഭാഗത്തില്‍ 2000 ത്തോളം കായിക താരങ്ങളാണ് മത്സരിക്കുക. കായിക താരങ്ങള്‍, ടീം മാനേജര്‍മാര്‍, ഒഫീഷ്യലുകള്‍ ഉള്‍പ്പെടെ 15000 ത്തോളം പേര്‍ കായികമേളയുടെ ഭാഗമാകും. മുപ്പത്തൊന്നിന് നടക്കുന്ന സമാപന സമ്മേളനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ്ജ് മുഖ്യാതിഥിയാവും.

Tags