സംസ്ഥാന സ്കൂൾ കലോത്സവം: വിധികർത്താക്കളെ സ്വാധീനിക്കാൻ ശ്രമിച്ചാൽ വിജിലൻസിന്റെ പിടിവീഴും

kalolsavam

പത്തനംതിട്ട: തൃശ്ശൂരിൽ 14-ന് തുടങ്ങുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ വിധികർത്താക്കളെ സ്വാധീനിക്കാൻ ശ്രമിച്ചാൽ വിജിലൻസിന്റെ പിടിവീഴും. അതിനുള്ള ഒരുക്കങ്ങളിലാണ് തൃശ്ശൂർ വിജിലൻസ്. എല്ലാ മത്സരങ്ങളുടേയും വിധികർത്താക്കളുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.

ആരെങ്കിലും വിധികർത്താക്കളെയൊ സംഘാടകരെയൊ ബന്ധപ്പെടുന്നുണ്ടെങ്കിൽ അത് അറിയാനുള്ള സംവിധാനവും വിജിലൻസ് തയ്യാറാക്കി. കലോത്സവത്തിൽ വർഷങ്ങളായി ഇടപെടുന്ന സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചു.

tRootC1469263">

ഉപജില്ല, ജില്ലാതല മത്സരങ്ങളിൽ പരാതിക്കിടയാക്കിയ വിധികർത്താക്കൾ, അവരുമായി ബന്ധപ്പെട്ട ആരോപണവിധേയരായവർ തുടങ്ങിയവർ നിരീക്ഷണത്തിലായിരിക്കും. വിജിലൻസിന്റെ സാന്നിധ്യം ശക്തമായിരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടിയും അറിയിച്ചിരുന്നു.

വിശദമായ കർമപദ്ധതിക്ക് വിജിലൻസ് ഡയറക്ടറേറ്റ് രൂപം നൽകുന്നുണ്ട്. കോഴ വാങ്ങലോ മറ്റ് ക്രമക്കേടുകളോ ശ്രദ്ധയിൽപ്പെട്ടാൽ വിജിലൻസിനെ അറിയിക്കാനുള്ള സംവിധാനവും സജ്ജമാക്കും. 25 വേദികളിലും വിജിലൻസിന്റെ ടോൾഫ്രീ നമ്പരായ 1064 രേഖപ്പെടുത്തിയ ബ്രോഷറുകൾ വിതരണം ചെയ്യും. കലോത്സവത്തിനായി 10,000 ബ്രോഷറുകൾ തയ്യാറാക്കി.

Tags