സംസ്ഥാന സ്കൂൾ കലോത്സവം : കിരീട ജേതാക്കളായ കണ്ണൂർ ടീമിന് ജില്ലയിൽ ഉജ്ജല സ്വീകരണം നൽകി
രാവിലെ ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലാ അതിർത്തിയായ മാഹിയിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നേതൃത്വത്തിൽ വിദ്യാർഥികളെ സ്വീകരിച്ചത്.
കണ്ണൂർ : തൃശ്ശൂരിൽ നടന്ന 64ാമത് കേരള സ്‌കൂൾ കലോത്സവത്തിൽ കലാകിരീടം സ്വന്തമാക്കിയ കണ്ണൂർ ടീമിന് ജില്ലയിലാകെ ഗംഭീര സ്വീകരണം. കണ്ണൂർ നഗരത്തിൽ പുരാവസ്തു പുരാരേഖ മ്യൂസിയം രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കെ.വി. സുമേഷ് എം.എൽ. എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. കണ്ണൂരിന്റെ അഭിമാനകരമായ ഭൂതകാല ചരിത്രവും സാംസ്‌കാരിക സാമൂഹിക വൈജ്ഞാനിക പ്രബുദ്ധതയും വിളംബരം ചെയ്തുകൊണ്ടാണ് കണ്ണൂർ സ്വർണകിരീടം കരസ്ഥമാക്കിയതെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. വിദ്യാർഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമവും സമർപ്പണവുമാണ് ഈ നേട്ടത്തിന് പിന്നിലെന്നും മന്ത്രി പറഞ്ഞു.
tRootC1469263">
രാവിലെ ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലാ അതിർത്തിയായ മാഹിയിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നേതൃത്വത്തിൽ വിദ്യാർഥികളെ സ്വീകരിച്ചത്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ ബിനോയ് കുര്യൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ടി.ശബ്ന, സ്ഥിരംസമിതി അധ്യക്ഷൻമാരായ
എ പ്രദീപൻ, പി രവീന്ദ്രൻ, ബോബി എണ്ണച്ചേരി, അംഗങ്ങളായ കെ അനുശ്രീ, പി പ്രസന്ന, സി.കെ മുഹമ്മദലി, പി.വി ജയശ്രീ, ന്യൂമാഹി പഞ്ചായത്ത് പ്രസിഡന്റ് അർജുൻ പവിത്രൻ, വൈസ് പ്രസിഡന്റ് എം.കെ സെയ്ത്തു, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഡി. ഷൈനി, ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി ശകുന്തള, എസ് എസ് കെ ജില്ലാ കോ ഓർഡിനേറ്റർ ഇ വിനോദ്, വിദ്യാകിരണം ജില്ലാ കോ ഓർഡിനേറ്റർ കെ.സി സുധീർ, കലോത്സവം ജില്ലാ പ്രോഗ്രാം കൺവീനർ കെ പ്രകാശൻ, പാനൂർ എ ഇ ഒ ബൈജു കേളോത്ത്, ചൊക്ലി എ ഇ ഒ ബാബുരാജ്, കണ്ണൂർ ഡയറ്റ് പ്രിൻസിപ്പൽ ഇൻ ചാർജ് ജയദേവൻ, ന്യൂമാഹി എം എം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ പി റീത്ത എന്നിവർ പങ്കെടുത്തു.
തുടർന്ന് തലശ്ശേരി, ധർമ്മടം പോസ്റ്റ് ഓഫീസിന് സമീപം, മുഴപ്പിലങ്ങാട്, എടക്കാട്, തോട്ടട ടൗൺ, താഴെ ചൊവ്വ, മേലെ ചൊവ്വ, കാൾടെക്സ് എന്നിവിടങ്ങളിൽ സ്വീകരണം നൽകി.
.jpg)


